തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. […]
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ
കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു. ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
നിരോധിച്ച പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ
പഴയന്നൂർ: നിരോധിച്ച 12 കിലോ പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ. മായന്നൂർ കാവ് മംഗലത്ത് പാടത്തു (താത്ത വീട്ടിൽ) അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവർ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് മായന്നൂർ ഭാഗങ്ങളിൽ പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വയോധിക പിടിയിലായത്.
വാഹന പരിശോധനക്കിടയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനാണ് (20) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ചുവന്ന രമേഷിനെ പൊലീസ് തടയുകയായിരുന്നു.വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായി കാണപ്പെട്ടതാണ് സംശയത്തിനും കൂടുതൽ പരിശോധനക്കും ഇടയാക്കിയത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ആളൂര്‍: പൊരുന്നകുന്നില്‍ യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 23ന് പൊരുന്നകുന്നില്‍ ശ്രീകാന്ത് എന്ന യുവാവിനെ അരുണ്‍, മനു എന്നിവര്‍ ചേര്‍ന്ന് മൂക്കിന് ഇടിച്ചു പരിക്കേല്‍പിച്ചു. സംഭവസ്ഥലത്ത് വെച്ച ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആരോ കത്തിച്ചിരുന്നു. ശ്രീകാന്തിനെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് […]
ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്
ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി […]