ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്. 62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്സിനേഷന് കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.നെന്മിനി, വെട്ടത്ത് […]
കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെ (39) ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് സംഭവം. കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് വന്നപ്പോൾ തൃശൂരിൽ നിർത്തിയിട്ടിരുന്നു. മൊബൈൽ ഫോണും പഴ്സും ബാഗിനുള്ളിൽ വെച്ച് ടോയ്‍ലറ്റിൽ പോകാനിറങ്ങിയ യുവതിയുടെ ബാഗ് മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡുകൾ തുടങ്ങിയവ […]
ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തസംഘത്തിന്റെ 66-ാമത് ദേശവിളക്ക് ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരം പേർക്ക് അന്നദാനമുണ്ടാകും. രാവിലെ വിളക്കുപന്തലിൽ പ്രതിഷ്ഠാകർമം പട്ടിശ്ശേരി ഗോവിന്ദൻ നായർ സ്മാരക വിളക്കുസംഘം ഗുരുസ്വാമി ഗോവിന്ദൻകുട്ടി നിർവഹിക്കും. തുടർന്ന് പുഷ്പാഭിഷേകം, ഗുരുവായൂർ മുരളിയുടെ നാഗസ്വരക്കച്ചേരി, തൃശ്ശൂർ ശ്രീഹരി ഭജൻസംഘത്തിന്റെ ഭക്തിമലർ എന്നിവയുണ്ടാകും. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിക്കും. പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 200 വനിതകൾ പങ്കെടുക്കുന്ന താലം, ഉടുക്കുപാട്ട് തുടങ്ങിയവ അകമ്പടിയാകും. രാത്രി ഭജനയ്ക്കുശേഷം പാൽക്കുടം […]
അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ : കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് ഫൌണ്ടേഷൻ പ്രൊജക്റ്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് മാനേജരുടെയും മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസറുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒൻപതിന് അഞ്ചു മണിക്ക് മുൻപായി lifekerala13@gmail.com – ലേക്ക് മെയിൽ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9495766330, 0471-2221711
അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് റോയൽ കോളജിന് സമീപത്തെ പറമ്പിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ഒരു എസ്കവേറ്ററും മൂന്ന് ടിപ്പർ ലോറികളും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ എസ്.ഐ കെ.പി. ഷീബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഓഫിസർമാരായ കെ. സഗുൺ, എസ്. സുമേഷ്, അജി പി. പനയ്ക്കൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് ദിവസങ്ങളോളമായി വലിയ തോതിൽ മണ്ണെടുപ്പ് നടക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് വലിയതോതിൽ മണ്ണ് […]
അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ
അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പൊലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ; ഇൻഷുറൻസ് പുതുക്കിയ രേഖ പുറത്തുവിട്ട് പോലീസ് ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം… തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചു കളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്: അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ. കെഎല്‍ 01 ബിക്യു 5430 നമ്പര്‍ […]