അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ

അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ

അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പൊലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ; ഇൻഷുറൻസ് പുതുക്കിയ രേഖ പുറത്തുവിട്ട് പോലീസ് ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം… തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചു കളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്: അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ. കെഎല്‍ 01 ബിക്യു 5430 നമ്പര്‍ … Read more

ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍

ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍

ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ … Read more

ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍  പ്രതിഷേധിച്ചു

ഗുരുവായൂര്‍: ഉന്നത തല യോഗങ്ങള്‍ മുറക്ക് നടക്കുമ്പോഴും നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു. അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകളില്‍ നിന്നാണ് ശുചിമുറി മാലിന്യം കലർന്ന വെള്ളം പലയിടത്തും തളം കെട്ടിക്കിടക്കുന്നത്. നഗരത്തില്‍ മലിനജലം നിറയുന്നതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി അസി. എക്‌സിക്യുട്ടീവ് ഓഫിസറോട് പ്രതിഷേധമറിയിച്ചു. കോടികള്‍ മുടക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ നിജസ്ഥിതി ജനത്തെ അറിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, മാഗി ആല്‍ബര്‍ട്ട്, കെ.എം. … Read more

നവീകരണത്തിന് ഒരുങ്ങി നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം

നവീകരണത്തിന് ഒരുങ്ങി നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം

ഗുരുവായൂര്‍: ആനത്താവളത്തിലുള്ള നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന്റെ നവീകരണത്തിന് ദേവസ്വം കമീഷണറുടെ അനുമതി. 5.38 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കും.20 വര്‍ഷം മുമ്പ് തകര്‍ന്നുവീണ നാടകശാലയും ഇതോടൊപ്പം പുനര്‍നിര്‍മിക്കും. 18 ഏക്കറോളം വരുന്ന ആനത്താവളത്തിന്റെ മധ്യത്തിലാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. ചുമരുകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കോവിലകം ചരിത്ര സ്മാരമായി സംരക്ഷിക്കുമെന്ന് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. പുന്നത്തൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കോവിലകം. … Read more