Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

Category: Guruvayur

ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍

ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ […]

ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍: ഉന്നത തല യോഗങ്ങള്‍ മുറക്ക് നടക്കുമ്പോഴും നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു. അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകളില്‍ നിന്നാണ് ശുചിമുറി മാലിന്യം കലർന്ന വെള്ളം പലയിടത്തും തളം കെട്ടിക്കിടക്കുന്നത്. നഗരത്തില്‍ മലിനജലം നിറയുന്നതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി അസി. എക്‌സിക്യുട്ടീവ് ഓഫിസറോട് പ്രതിഷേധമറിയിച്ചു. കോടികള്‍ മുടക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ നിജസ്ഥിതി ജനത്തെ അറിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, മാഗി ആല്‍ബര്‍ട്ട്, കെ.എം. […]

നവീകരണത്തിന് ഒരുങ്ങി നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം

ഗുരുവായൂര്‍: ആനത്താവളത്തിലുള്ള നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന്റെ നവീകരണത്തിന് ദേവസ്വം കമീഷണറുടെ അനുമതി. 5.38 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കും.20 വര്‍ഷം മുമ്പ് തകര്‍ന്നുവീണ നാടകശാലയും ഇതോടൊപ്പം പുനര്‍നിര്‍മിക്കും. 18 ഏക്കറോളം വരുന്ന ആനത്താവളത്തിന്റെ മധ്യത്തിലാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. ചുമരുകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കോവിലകം ചരിത്ര സ്മാരമായി സംരക്ഷിക്കുമെന്ന് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. പുന്നത്തൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കോവിലകം. […]

ഗുരുവായൂർ വലിയ അച്യുതൻ ചെരിഞ്ഞു

ഗുരുവായൂർ: ആനത്താവളത്തിലെ കൊമ്പന്‍ അച്യുതന്‍ ചെരിഞ്ഞു. തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഞായറാഴ്ച വയറുവേദന മൂലം ആന അസ്വസ്ഥനായിരുന്നെങ്കിലും പിന്നീട് സുഖം പ്രാപിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും അവശനാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എഴുന്നള്ളിപ്പുകളിലെ സ്ഥിരസാന്നിധ്യമാണ്. 51 വയസ് പ്രായം കണക്കാക്കുന്ന ആനയെ കൊടുത്തിരുപ്പുള്ളി സ്വദേശി കെ.വി. കൃഷ്ണയ്യരാണ് 1998ൽ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ചത്. രാമു എന്നായിരുന്നു പേര്. അവിടെ നിന്നു കോയമ്പത്തൂർ യു.കെ. ടെക്സ് ഉടമയും തൃശൂർ കരുവന്നൂർ […]

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു. ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

Back To Top
error: Content is protected !!