മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ചു​മ​ര് തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ

മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ

വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക്‌ ഓടിരക്ഷപ്പെട്ടിരുന്നു. മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു. ഏർക്കാട് സ്വദേശികളായ … Read more

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത് വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയിൽ

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയിൽ

കു​ന്നം​കു​ളം: യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഗു​രു​വാ​യൂ​ർ വ​ട​ക്ക​ൻ​തു​ള്ളി വീ​ട്ടി​ൽ ആ​രോ​മ​ലി​നെ​യാ​ണ് (27) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ​നി​ന്ന് ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ മ​ദ്യ​ക്കു​പ്പി കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ച് കാ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചു. സം​ഭ​വം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ … Read more

ക​രു​വ​ന്നൂ​രി​ൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ

ക​രു​വ​ന്നൂ​രി​ൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ

ചേ​ർ​പ്പ്: ക​രു​വ​ന്നൂ​രി​ൽ വ്യാ​ജ ചി​കി​ത്സ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. തേ​ല​പ്പി​ള്ളി പു​തു​മ​ന​ക്ക​ര വീ​ട്ടി​ൽ ഫാ​സി​ൽ അ​ഷ്റ​ഫ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​വ​ന്നൂ​ർ രാ​ജ ക​മ്പ​നി​ക്ക് സ​മീ​പം ഇ​സ്ര വെ​ൽ​നെ​സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​പ്പ് തെ​റ​പ്പി ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ൽ ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലൈ​സ​ൻ​സോ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് മൂ​ന്നു വ​ർ​ഷ​മാ​യി സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു രോ​ഗി​ക​ളെ ക​പ്പി​ങ് തെ​റ​പ്പി​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും റെ​യ്ഡ് … Read more