കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്
കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത് വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.

മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

error: Content is protected !!