കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി

കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി

ചേർപ്പ്: തായംകുളങ്ങരയിൽ കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി പ്രതികളെ പിടികൂടി. വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40), ഏഴുകോൺ പ്ലങ്കാല വീട്ടിൽ വിഷ്ണുപ്രസാദ് (26), പടപ്പക്കര ദേശത്ത് മുള്ളുവനയിൽ പുഷ്പ നിവാസിൽ സിജു (31), ഏഴുകോൺ ദേശത്ത് കല്ലുംമൂട്ടിൽ ഉഷസിൽ പേഴ്സി (23) എന്നിവരാണ് അറസ്റ്റിലായത്. തായംകുളങ്ങര പൂക്കോട്ടിൽ വീട്ടിൽ മനോജ് (47) എന്നയാളുടെ, പോർച്ചിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാറാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്. രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് … Read more

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ചാരായം പിടികൂടി

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ചാരായം പിടികൂടി

ചാലക്കുടി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് ചാരായം പിടികൂടി. മേലൂർ കെ.എസ്.ഇ.ബിയിലെ അസി. കാഷ്യർ കാടുകുറ്റി അന്നനാട് കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്. 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടികൂടിയത്. നേരത്തെ ഇയാൾക്കെതിരെ പൊലീസിൽ ചാരായ കേസ് ഉണ്ടായിരുന്നു. വീടിന്റെ അടുക്കളയിൽനിന്നാണ് ചാരായവും വാഷും കണ്ടെടുത്തത്. എക്‌സൈസ് സംഘം വീട്ടിൽ കയറി എന്ന വിവരം അറിഞ്ഞ സുകുമാരൻ … Read more