കബനി ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണ പ്രവൃത്തി ചാവക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിക്ക് നിർദേശം. ഒരുമനയൂര്‍ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം പുനഃസ്ഥാപിക്കുന്നത് വരെ ദേശീയപാത നിർമാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കാനും എന്‍.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്. തദ്ദേശ ഭരണ […]
ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട് വിസ്മയക്കാഴ്ച
ഡാവിഞ്ചി സുരേഷ് നിർമിച്ച ചലിക്കുന്ന വിന്റേജ് കാറിന്റെയും നായ്ക്കളുടെയും ശിൽപം കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് വരുന്നവരില്‍ പലരും ആകാംക്ഷയോടെ തേടിയെത്തുന്ന സ്ഥലമാണ് ഡാവിഞ്ചി കോര്‍ണര്‍. ക്ഷേത്രാങ്കണത്തിൽ തെക്കേ നടയിലുള്ള സ്റ്റേജിനോട് ചേര്‍ന്നാണ് 25 വർഷമായി ഡാവിഞ്ചി സുരേഷിന്റെ അത്ഭുത കാഴ്ചകൾ കാണാനാകുന്നത്. ഇത്തവണയും താലപ്പൊലി ഉത്സവാഘോഷ കമ്മിറ്റിയും ദേവസ്വം ബോര്‍ഡും അനുവദിച്ച സ്ഥലത്താണ് കൊടുങ്ങല്ലൂര്‍ സ്വദേശി കൂടിയായ കലാകാരന് ഡാവിഞ്ചി സുരേഷിന്റെ സൃഷ്ടി പ്രദര്‍ശിപ്പിക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങളുമായി കാഴ്ചക്കാര്‍ക്ക് ആനന്ദം […]
‘ബിനിലേട്ടൻ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാൻ കണ്ടു; കമിഴ്ന്നുകിടക്കുകയായിരുന്നു, ഞാൻ ചെന്ന് നേരെയാക്കി’ -മലയാളി റഷ്യയിൽ മരിച്ചത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുള്ള സുഹൃത്ത്
തൃശൂർ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിൻ. കുട്ടനല്ലൂർ കരുണ ലെയ്ൻ തോളത്ത് വീട്ടിൽ ബാബുവിന്റെ മകൻ ബിനിലാണ് (32) യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിനിൽ കൊല്ലപ്പെട്ട വിവരം ജയിൻ ബന്ധുക്കളെ വിഡിയോ കോൾ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് വിശദവിവരങ്ങൾ അറിയിച്ചത്. മറ്റൊരു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജയിൻ മോസ്കോയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ബിനിലേട്ടൻ തലേദിവസം രാത്രി […]
അതിരപ്പള്ളിയിൽ കാട്ടാന കാർ കുത്തിപ്പൊളിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂർ: ആതിരപ്പള്ളി കണ്ണൻകുഴിയിൽ കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ 6.15നാണ് സംഭവം. കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച് വാഹനം പൊന്തിച്ചു. ഡ്രൈവർ അഞ്ച് പേരാണ് സംഭവ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാൽ കാര്യമായി പരിക്കേറ്റില്ല. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്നു സംഘം. കണ്ണൻകുഴി സ്വദേശി […]
കരോൾ നടത്തി കിട്ടിയ തുക കാരുണ്യത്തിന്; കൗമാരക്കൂട്ടത്തിന് സർപ്രൈസുമായി ഷെയർ ആൻഡ് കെയർ
ജേഴ്സിയണിഞ്ഞ് ഫുട്മ്പോളുമായി വിദ്യാർഥികൾ കുന്നംകുളം: ക്രിസ്മസ് കരോൾ ആഘോഷത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വയോധികയുടെ ജീവിതത്തിന് തണലായ കൗമാരസംഘത്തിന് ലഭിച്ചത് സ്വപ്ന സാക്ഷാത്കാരം. എരുമപ്പെട്ടി മുണ്ടംകോട് പ്രദേശത്തെ 12 പേരടങ്ങുന്ന കൗമാര സുഹൃത്തുക്കളുടെ ദീർഘകാല സ്വപ്നമായിരുന്നു ഫുട്ബോളും ജേഴ്സിയും. ഇതിനായാണ് കഴിഞ്ഞ ക്രിസ്മസ് അവധിയിൽ കാർത്തിക്, ഹവീൺ, ശങ്കർ ദേവ്, അമൽ കൃഷ്ണ, അഗ്നിദേവ്, അശ്വജിത്ത്, നിരഞ്ജൻ, നീരജ്, അനൈക്, പ്രണഗ് , ഗൗതം, ദേവാനന്ദൻ എന്നിവരടങ്ങുന്ന സംഘം കരോൾ നടത്താൻ തീരുമാനിച്ചത്. കരോളുമായി വീടുകൾ കയറിയിറങ്ങുന്നതിനിടെയാണ് […]
കരിക്കാട്ടോളിയിൽ കാട്ടാന വിളയാട്ടം
കരിക്കാട്ടോളിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിലെ കരിക്കാട്ടോളിയിൽ കൃഷിയിടങ്ങളിൽ രാവും പകലും സംഹാര താണ്ഡവമാടി കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര പള്ളിയോട് തൊട്ട് ചേർന്നു കിടക്കുന്ന പറമ്പുകളിലാണ് കാട്ടാനകളുടെ വിളയാട്ടം. കളമ്പാടൻ ജോസഫിന്റെ 55 ഓളം കമുകുകളും 17 ചൊട്ടയിട്ട തെങ്ങുകളും വാഴകളും കഴിഞ്ഞ ദിവസം നശിപ്പിച്ചു. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ ജോസഫിന്റെ പുരയിടത്തിലെ തെങ്ങുകൾ പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലാണ്. സമീപത്തെ ഗോപിയുടെ വീടിനോട് ചേർന്ന 20 ഓളം വാഴകളും രണ്ട് കമുകുകളും നശിപ്പിച്ചു. […]