കുന്നംകുളം: ടൗണിൽ തൃശൂര്‍ റോഡിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്തിന് അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി നഗരസഭക്കെതിരെ സമര്‍പ്പിച്ച കേസ് മതിയായ തെളിവില്ലാത്തതിനാല്‍ ഹൈകോടതി തള്ളി. പുറമ്പോക്ക് ഭൂമിയാണെന്ന് പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. ഈ സ്ഥലത്ത് നഗരസഭ പൂന്തോട്ടം സജ്ജമാക്കുന്നതിനിടെയാണ് ക്ലീമിസ് എന്നയാൾ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ഇയാള്‍ക്ക് സ്ഥലം തന്റേതാണെന്ന് കാണിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ സ്ഥലം പുറമ്പോക്കാണെന്നതിന് കുന്നംകുളം വില്ലേജ് ഓഫിസില്‍ രേഖകളുണ്ട്. നഗരസഭക്കുവേണ്ടി അഭിഭാഷകന് ഹരിദാസ് ഹാജരായി. പൊതുഇടങ്ങള്‍ ഏറ്റെടുത്ത് […]
ഗതകാല സ്മരണയിൽ മുട്ടും വിളിയും
മണത്തല നേർച്ചയുടെ വിളംബരമായി ഷഹനായ് വാദകൻ മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തിലുള്ള മുട്ടും വിളി സംഘം പള്ളിക്കു മുന്നിൽ ചാവക്കാട്: ചാവക്കാട്ടുകാർക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന നേർച്ച ഓർമകൾ തട്ടി ഉണർത്തുന്ന ഷഹനായി ശബ്ദമുണർന്നു. ചാവക്കാടിന്റ നാട്ടുവഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘമാണ് ചീനിയുടെ നാദവും മുരശിന്റെ താളവുമായി ഗതകാല ഓർമകളെ ഉണർത്തുന്നത്. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ 15 വരെ കെ.എസ്. മുഹമ്മദ് ഹുസൈനും കൂട്ടരുമാണ് ‘മുട്ടും വിളി’യുമായി നാനാദിക്കിലും നേർച്ചയുടെ വിളംബരം അറിയിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം സാമൂതിരിയുടെയും […]
മദ്യപിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് കെ.എസ്.ആർ.ടി.സി
ചാലക്കുടി: മദ്യപരായ ജീവനക്കാർക്കെതിരെ നടപടി കൂടുതൽ കർശനമാക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നീക്കം. മദ്യപാന കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണിത്. മദ്യപിച്ച് സസ്പെൻഡ് ചെയ്യപ്പെടുന്നവരെ അതത് യൂനിറ്റുകളിൽ പുനഃപ്രവേശിപ്പിക്കാതിരിക്കാനും അവരെ പകരം മൂന്ന് ജില്ലകൾക്കപ്പുറത്തേക്ക് സ്ഥലംമാറ്റാനുമാണ് ആലോചന. മദ്യപിച്ച് സസ്പെൻഷനിലായാലും അതത് യൂനിറ്റുകളിൽ തന്നെ പുനഃപ്രവേശനം നൽകുന്നതിനാൽ ജീവനക്കാർ വിഷയത്തെ ലാഘവത്തോടെ കാണുകയാണെന്നാണ് ആരോപണം. മദ്യപിച്ചാണോ ഡ്യൂട്ടിക്ക് ഹാജരാവുന്നതെന്ന് അറിയാൻ ഓരോ ഡിപ്പോയിലും രാവിലെ ഡ്യൂട്ടിക്ക് വരുമ്പോൾ ബ്രീത്ത് അനലൈസർ വെച്ച് ഊതിക്കുന്ന പരിപാടിയുണ്ട്. ചിലർ ബ്രീത്തിങ് […]
ദേശീയപാത വികസനം; കുടിവെള്ളം മുടങ്ങിയാല്‍ കര്‍ശന നടപടി
കബനി ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണ പ്രവൃത്തി ചാവക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം തടസ്സപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിക്ക് നിർദേശം. ഒരുമനയൂര്‍ പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം പുനഃസ്ഥാപിക്കുന്നത് വരെ ദേശീയപാത നിർമാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കാനും എന്‍.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്. തദ്ദേശ ഭരണ […]
ഡാവിഞ്ചി കോർണറിൽ ഇത്തവണയുമുണ്ട് വിസ്മയക്കാഴ്ച
ഡാവിഞ്ചി സുരേഷ് നിർമിച്ച ചലിക്കുന്ന വിന്റേജ് കാറിന്റെയും നായ്ക്കളുടെയും ശിൽപം കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് വരുന്നവരില്‍ പലരും ആകാംക്ഷയോടെ തേടിയെത്തുന്ന സ്ഥലമാണ് ഡാവിഞ്ചി കോര്‍ണര്‍. ക്ഷേത്രാങ്കണത്തിൽ തെക്കേ നടയിലുള്ള സ്റ്റേജിനോട് ചേര്‍ന്നാണ് 25 വർഷമായി ഡാവിഞ്ചി സുരേഷിന്റെ അത്ഭുത കാഴ്ചകൾ കാണാനാകുന്നത്. ഇത്തവണയും താലപ്പൊലി ഉത്സവാഘോഷ കമ്മിറ്റിയും ദേവസ്വം ബോര്‍ഡും അനുവദിച്ച സ്ഥലത്താണ് കൊടുങ്ങല്ലൂര്‍ സ്വദേശി കൂടിയായ കലാകാരന് ഡാവിഞ്ചി സുരേഷിന്റെ സൃഷ്ടി പ്രദര്‍ശിപ്പിക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങളുമായി കാഴ്ചക്കാര്‍ക്ക് ആനന്ദം […]
‘ബിനിലേട്ടൻ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാൻ കണ്ടു; കമിഴ്ന്നുകിടക്കുകയായിരുന്നു, ഞാൻ ചെന്ന് നേരെയാക്കി’ -മലയാളി റഷ്യയിൽ മരിച്ചത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുള്ള സുഹൃത്ത്
തൃശൂർ: യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ഒപ്പമുണ്ടയിരുന്ന സുഹൃത്തും ബന്ധുവുമായ ജയിൻ. കുട്ടനല്ലൂർ കരുണ ലെയ്ൻ തോളത്ത് വീട്ടിൽ ബാബുവിന്റെ മകൻ ബിനിലാണ് (32) യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിനിൽ കൊല്ലപ്പെട്ട വിവരം ജയിൻ ബന്ധുക്കളെ വിഡിയോ കോൾ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് വിശദവിവരങ്ങൾ അറിയിച്ചത്. മറ്റൊരു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജയിൻ മോസ്കോയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ബിനിലേട്ടൻ തലേദിവസം രാത്രി […]