കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മൊഴി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. കത്ത് വിവാദത്തിൽ പ്രതിഷേധം … Read more

ചാലക്കുടി നഗരസഭ അഴിമതി വിഷയം; വിജിലന്‍സ് അന്വേഷണം അംഗീകരിച്ചു

ചാലക്കുടി നഗരസഭ അഴിമതി വിഷയം; വിജിലന്‍സ് അന്വേഷണം അംഗീകരിച്ചു

ചാലക്കുടി: നഗരസഭയിലെ അഴിമതി വിഷയത്തിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം ചാലക്കുടി നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭ ചെയര്‍മാന്‍ വാർത്തസമ്മേളനം വിളിച്ചുചേര്‍ത്ത് പറഞ്ഞ നഗരസഭയിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിലിരുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. പോട്ട, നോര്‍ത്ത് ചാലക്കുടി, പടിഞ്ഞാറെ ചാലക്കുടി എന്നിവിടങ്ങളില്‍ അര്‍ബന്‍ ആരോഗ്യകേന്ദ്രങ്ങള്‍ (വെൽനെസ് സെന്റർ) ആരംഭിക്കാന്‍ കൗണ്‍സിലെടുത്ത തീരുമാനത്തിന്‍റെ ഭാഗമായി പോട്ടയില്‍ ആരോഗ്യകേന്ദ്രത്തിനായി നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ വിട്ടുകൊടുത്ത് ഇപ്പോള്‍ നഗരസഭയുടെ അധീനതയിലുള്ളതുമായ … Read more

സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും

സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ബൈക്കിൽ യാത്ര ചെയ്തിരുന്ന സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസില്‍ യുവാവിന് ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. പൊറത്തിശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബിയെയാണ് (25) ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ഭാര്യക്കൊപ്പം ബൈക്കില്‍ … Read more

അടുക്കളയില്‍ പത്രം വായിച്ചിരുന്ന ഭാര്യയെ തലയ്ക്ക് വെട്ടി കൊ ലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

അടുക്കളയില്‍ പത്രം വായിച്ചിരുന്ന ഭാര്യയെ തലയ്ക്ക് വെട്ടി കൊ ലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇവി ബേബിയുടെ ഭാര്യ എല്‍സി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമിച്ചത്. വെട്ടേറ്റ് പുറത്തേക്ക് ഓടിയ എല്‍സിയെ പിന്‍തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്തിയെങ്കിലും, പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി. ആക്രമണത്തില്‍ തലയോട്ടിക്ക് … Read more

ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന് തൃശൂ‍ർ∙ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത് നവംബർ 12നു നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എംഎസിടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. പരാതിക്കാർക്കു തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയെ നേരിട്ടു സമീപിക്കാം. 0487-2363770