തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ കേച്ചേരിയിൽ  ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്.  ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.

തൃശൂരില്‍ സൈക്കിൾഷോപ്പിൽ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂരില്‍ സൈക്കിൾഷോപ്പിൽ   വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മോഷണത്തിനിടെ അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്  മോഷണത്തിനിടെ  അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും ക്ഷേത്രം ജീവനക്കാരും ചേര്‍ന്ന് ഹസീനയെ ക്ഷേത്രത്തില്‍ നിന്നും പിടികൂടിയത്. ക്ഷേത്രം കൊടിമരത്തിന് സമീപത്ത് വച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടില്‍ ഓമന (45) യുടെ ഹാന്‍ഡ് ബാഗില്‍ നിന്നും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ … Read more

ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക് കടന്നു. കുട്ടികളും വിട്ടമ്മമാരുമടക്കം നിരവധിപേർ ഇതിനകം നീന്തൽ പരിശീലനം നേടിക്കഴിഞ്ഞു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിലാണ് പരിശീലനം നടക്കുന്നത്. ജലായനത്തിന്റെ വിജയത്തിന് വടക്കാഞ്ചേരി നഗരസഭയുടെ സഹകരണത്തിന് ലയൺസ് ക്ലബ് നന്ദി അറിയിച്ചു.

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

അരിമ്പൂർ: മനക്കൊടി കൃഷ്ണൻകോട്ട കോൾപടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി. പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടിവെച്ച കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചുമറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല. പുതിയതായി സബ് മെർസിബിൾ … Read more