തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്
ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. … Read more