ചെറുതുരുത്തി: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരനെയാണ് (48) എസ്.ഐ ബിന്ദുലാൽ അറസ്റ്റ് ചെയ്തത്. യുവതി പശുക്കളെ കൊണ്ടുപോകുന്നതിനിടെ പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ നിർത്തിയിട്ട ബൈക്ക് മാറ്റാൻ പറഞ്ഞ വിരോധത്തിൽ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.
വീടുകയറി ആക്രമണം: യുവാവ് അറസ്റ്റിൽ
ഒല്ലൂർ: സ്ത്രീയെ രാത്രിയിൽ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാനാട്ടുകരയിൽ പട്ടി ഫാം നടത്തുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെയാണ് (39) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മരത്താക്കരയിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വൈശാഖ്.
ചെറുതുരുത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു
ചെറുതുരുത്തി: ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. ചെറുതുരുത്തി ഇരട്ടകുളം റെയിൽ പാലത്തിന് സമീപം രായ്മക്കാർ വീട്ടിൽ സെയ്തുമുഹമ്മദിന്‍റെ മകൻ റജീബിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൂന്നുപവൻ സ്വർണവളകളും നഷ്ടപ്പെട്ടത്. പ്രവാസിയായ റെജീബിന്റെ വീട്ടിൽ മാതാപിതാക്കളായ സെയ്ത് മുഹമ്മദ്, ഹാജിറ, ഭാര്യ സെബീന, മകൻ അൻസിഫ് എന്നിവരാണ് താമസം. സെയ്ത് മുഹമ്മദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പ്രവേശിപ്പിച്ചതിനാൽ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നു. മകൻ അൻസിഫ് മരുന്നെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് ആറിന് […]
തെരുവു നായുടെ കടിയേറ്റ് ആയുർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: നഗരസഭ നാലാം വാർഡിൽ സി.ഐ ഓഫിസിന് സമീപം തെരുവു നായുടെ കടിയേറ്റ് ആയൂർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ആയുർവേദ ഡോക്ടർ വാടയ്ക്കപുറത്ത് ഉണ്ണികൃഷ്ണൻ, മകൾ ആതിര ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും കാര്യമായ മുറിവുണ്ട്. പരിക്കേറ്റവർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കൗൺസിലർമാരായ പരമേശ്വരൻ കുട്ടി, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി […]
കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി
ചേർപ്പ്: തായംകുളങ്ങരയിൽ കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി പ്രതികളെ പിടികൂടി. വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40), ഏഴുകോൺ പ്ലങ്കാല വീട്ടിൽ വിഷ്ണുപ്രസാദ് (26), പടപ്പക്കര ദേശത്ത് മുള്ളുവനയിൽ പുഷ്പ നിവാസിൽ സിജു (31), ഏഴുകോൺ ദേശത്ത് കല്ലുംമൂട്ടിൽ ഉഷസിൽ പേഴ്സി (23) എന്നിവരാണ് അറസ്റ്റിലായത്. തായംകുളങ്ങര പൂക്കോട്ടിൽ വീട്ടിൽ മനോജ് (47) എന്നയാളുടെ, പോർച്ചിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാറാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്. രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് […]
എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു
മണ്ണുത്തി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ് ഗ്രാം കസ്റ്റഡിയില്‍ എടുത്തു. ഒറ്റപ്പാലം അയോധ്യ ടവര്‍ പാലത്തിങ്കല്‍ മുഹമ്മദ് ഷമര്‍ (21), ഒറ്റപ്പാലം പൂളിത്തറക്കല്‍ ഹസന്‍ നസിം (21), പുതുക്കോട് ചൂല്‍പ്പാടം പുഴക്കല്‍ ശ്രീജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി ഭാഗത്തേക്ക് വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ടുനിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. ദേശീയപാതയില്‍ പരിശോധന നടക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. മണ്ണുത്തി സ്റ്റേഷന്‍ […]