മോഷണക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
കൊടുങ്ങല്ലൂർ: പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത മതിലകത്തെ മോഷണക്കേസിലെ പ്രതി തെളിവെടുപ്പിന് പോയി തിരികെ വരുംവഴി ആലപ്പുഴയിൽ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണക്കേസുകളിൽ പ്രതിയായ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളജിന് സമീപമായിരുന്നു സംഭവം. മതിലകം പുതിയകാവിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് മോഷ്ടിച്ച കേസിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. മലഞ്ചരക്ക് കടത്താനുപയോഗിച്ച വാഹനം ഇയാൾ കായംകുളത്ത് സൂക്ഷിച്ചിരുന്നു. ഇതെടുക്കാനായി … Read more