ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു

ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു

ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു. അകലാട് രാജാ ബീച്ച് റോഡിൽ കറുപ്പം വീട്ടിൽ മൊയ്തീൻ ഉപയോഗിക്കുന്ന ബുള്ളറ്റ് ബൈക്കാണ് തകർത്തത്. മറിച്ചിട്ട ബൈക്കിന്‍റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കല്ലെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ദേശീയപാത അകലാട് അഞ്ചാം കല്ല് സെന്ററിലാണ് ബുള്ളറ്റ് നിർത്തിയിട്ടിരുന്നത്. ചാവക്കാട് കടയിൽ ജോലിചെയ്യുന്ന മൊയ്തീൻ വീട്ടിൽനിന്ന് ബുള്ളറ്റ് എടുത്ത് അഞ്ചാംകല്ല് സെന്ററിൽ നിർത്തിയിട്ട ശേഷമാണ് പതിവായി ബസിൽ കയറി ജോലിക്ക് പോവാറുള്ളത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൂടി ബുള്ളറ്റ് അടിച്ചു നശിപ്പിച്ചു എന്ന … Read more

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ചാലക്കുടി: ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചാലക്കുടിയിൽ സൗത്ത് ജങ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. ഇതേതുടർന്ന് തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി (35) പിടിയിലായി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നാട്ടുകാരെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ കുരിയൻസ് ബേക്കറിയിൽ സർബത്ത് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ജോസ് മോൻ സർബത്ത് എടുക്കുന്നതിനിടെ പിന്നിലൂടെ ചെന്ന് കുപ്പിയെടുത്ത് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ ജോസ് മോൻ തളർന്നുവീണു. പൊലീസെത്തിയാണ് ഇയാളെ … Read more

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു. ഹര്‍ത്താല്‍ അനുകൂലിയായ രണ്ടു പേരാണ് സ്കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാകയിലായിരുന്നു സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാളു കൊണ്ട് വെട്ടി തകര്‍ക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടു പേരായിരുന്നു അക്രമികള്‍. രാവിലെ പത്തു മണിയോടെയായിരുന്നു ഇവരുടെ വരവ്. ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുന്നിൽ എത്തിയപ്പോള്‍ പുറത്തെടുത്തു. ഒന്നും മിണ്ടിയില്ല, … Read more

കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം

കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം

തൃശൂർ : പിന്നാക്ക സംവരണം പാലിക്കാതെ കിലയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്ന സ്ഥിരനിയമന നടപടി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കിലയിലെ 104 അംഗീകൃത തസ്തിക പ്രകാരം 41 പിന്നാക്കക്കാർക്ക് നിയമനം ലഭിക്കേണ്ടതാണ്. എന്നാൽ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നതിനാൽ എച്ച്.ആർ പോളിസിയിൽ ഭേദഗതി വരുത്തി നിയമനം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസിന്റെ സാന്നിദ്ധ്യത്തിൽ ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി.സജീവ്, വൈസ് ചെയർപേഴ്‌സൺ അഡ്വ.എം.പ്രതിഭ, ട്രഷറർ … Read more

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

തൃശൂർ: സി.പി.എമ്മിനെതിരായ യാത്രയല്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരെയാണ് യാത്ര. എന്നിട്ടും പിണറായി വിജയൻ എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സി.പി.എം അണികൾ ആലോചിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു. ഈ യാത്ര ഒരിക്കലും സി.പി.എമ്മിനെതിരായിട്ടുള്ള യാത്രയല്ല. ഈ രാജ്യത്തെ വിഭജിക്കുന്ന, രാജ്യത്തെ പട്ടിണിക്കിടുന്ന, തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്ര. ഒരു വരി പോലും രാഹുൽ ഗാന്ധി സി.പി.എമ്മിനെ വിമർശിച്ചിട്ടില്ല. പിന്നെ എന്താണ് പിണറായി വിജയന് പ്രകോപനം. മോദിക്കും … Read more