കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം

കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം
കിലയിലെ നിയമനം നിറുത്തിവയ്ക്കുക: മുഖ്യമന്ത്രിക്ക് നിവേദനം

തൃശൂർ : പിന്നാക്ക സംവരണം പാലിക്കാതെ കിലയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്ന സ്ഥിരനിയമന നടപടി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കിലയിലെ 104 അംഗീകൃത തസ്തിക പ്രകാരം 41 പിന്നാക്കക്കാർക്ക് നിയമനം ലഭിക്കേണ്ടതാണ്. എന്നാൽ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നതിനാൽ എച്ച്.ആർ പോളിസിയിൽ ഭേദഗതി വരുത്തി നിയമനം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസിന്റെ സാന്നിദ്ധ്യത്തിൽ ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി.സജീവ്, വൈസ് ചെയർപേഴ്‌സൺ അഡ്വ.എം.പ്രതിഭ, ട്രഷറർ സഞ്ജു കാട്ടുങ്ങൽ, ജനറൽ ജനറൽ സെക്രട്ടറി വി.ഡി.സുഷിൽ കുമാർ, ജില്ലാ ചെയർമാൻ മോഹൻദാസ് എടക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

Leave a Reply

error: Content is protected !!