ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു
ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ചാലക്കുടി: ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചാലക്കുടിയിൽ സൗത്ത് ജങ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്.

ഇതേതുടർന്ന് തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി (35) പിടിയിലായി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നാട്ടുകാരെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.

ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ കുരിയൻസ് ബേക്കറിയിൽ സർബത്ത് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ജോസ് മോൻ സർബത്ത് എടുക്കുന്നതിനിടെ പിന്നിലൂടെ ചെന്ന് കുപ്പിയെടുത്ത് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ ജോസ് മോൻ തളർന്നുവീണു.

പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പൊലീസുകാർക്കെതിരെയും അക്രമാസക്തനായി. പ്രകോപനം കൂടാതെയാണ് ഇയാൾ ആക്രമിച്ചതെന്ന് കടയുടമ അറിയിച്ചു.

Leave a Reply

error: Content is protected !!