കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമുള്ള കുട്ടംകുളം മതില്‍ ഇടിഞ്ഞുവീണിട്ട് 15 മാസം

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമുള്ള കുട്ടംകുളം മതില്‍ ഇടിഞ്ഞുവീണിട്ട് 15 മാസം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമുള്ള കുട്ടംകുളത്തിന്റെ മതില്‍ ഇടിഞ്ഞുവീണിട്ട് 15 മാസം പിന്നിടുന്നു. മതിലിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാനുള്ള ദേവസ്വം നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നു. 2021 മേയ് 15ലെ മഴയിലാണ് കുളത്തിന്റെ തെക്കേ മതില്‍ നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. മതിലിടിഞ്ഞതിനെത്തുടര്‍ന്ന് ദേവസ്വം പ്ലാസ്റ്റിക് കയറുകള്‍ കെട്ടിത്തിരിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്സവകാലത്തും നാലമ്പല തീര്‍ഥാടന സമയത്തും ഈ ഭാഗം ഷീറ്റുകള്‍ ഉപയോഗിച്ച് താൽക്കാലികമായി കെട്ടിയടച്ചിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞപ്പോള്‍ കരാറുകാര്‍ കെട്ടിവെച്ചിരുന്ന ഷീറ്റുകളെല്ലാം മാറ്റിയതോടെ … Read more

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്

തൃശൂര്‍: വീട്ടില്‍ നോക്കാനേൽപിച്ച അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരനെ 14 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂര്‍ പൂമല സ്വദേശി പുതുശേരി വീട്ടില്‍ ജോസ് എന്ന ഔസേഫിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വിദേശത്താണ്. അച്ഛന് ജോലിക്ക് പോകേണ്ടതിനാലാണ് കുട്ടിയെ നോക്കാൻ ഔസേഫിനെ ഏൽപിച്ചത്. ഇതിന് ഇയാള്‍ക്ക് മാസവേതനവും നല്‍കിയിരുന്നു. തനിക്ക് വാര്‍ധക്യസംബന്ധമായ അസുഖങ്ങളും ആസ്ത്മയും … Read more

പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം

പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം

അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കമായി. സ്കൂൾതലത്തിൽനിന്നുതന്നെ കാൽപന്തുകളിയിലെ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ‍്യത്തോടെയാണ് നാല് മാസത്തോളം നീളുന്ന ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ പന്തടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. പടിയം സ്പോർട്സ് അക്കാദമി വൈസ് പ്രസിഡന്റ് ഷിബു പൈന്നൂർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി, മുൻ സന്തോഷ് ട്രോഫി … Read more

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

കുന്നംകുളം: ഗർഭിണിയായ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന്‍പാറയിലെ കരിങ്കല്‍ ശിൽപ നിര്‍മാണ ഷെഡ്ഡുകള്‍ക്ക് സമീപമാണ് സംഭവം. വയറിന് മുറിവേറ്റ് കുട്ടികള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ കാൽനടയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ കൊണ്ടുപോയി. അപകടത്തിൽപെട്ട വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

കയ്പമംഗലം: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പെരിഞ്ഞനം സ്വദേശി പൂവാംപറമ്പിൽ റഷീദിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. എടമുട്ടത്തെ ഹോട്ടലിൽ ജീവനക്കാരനായ റഷീദ് ജോലി കഴിഞ്ഞ് ബൈക്കിൽ പോകവെ മൂന്നുപീടിക പെട്രോൾ പമ്പിന് സമീപം തെരുവുനായ് ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീഴുകയായിരുന്നെന്ന് റഷീദ് പറഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.