
തൃശൂർ: ‘നവനീതം’ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ 2022ലെ ദേശീയ കലാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കല-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭാരത് കലാഭാസ്കര്‍ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപി അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആവണങ്ങാട്ട് കളരി സർവതോഭദ്രം കലാകേന്ദ്രം പ്രിൻസിപ്പലാണ് കലാനിലയം ഗോപി. പുതുതലമുറയില്‍ ഈ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഭാരത് കലാരത്ന പുരസ്കാരം കുച്ചിപ്പുടി കലാകാരി അമൃത ലാഹിരിക്ക് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുംബൈ സ്വദേശിയായ അമൃത ജിയോ വേൾഡ് സെന്ററിന്റെ ക്യൂറേറ്ററാണ്. നവനീതം ഡാന്‍സ് ഫെസ്റ്റിവലില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഡയറക്ടര്‍ ബല്‍രാജ് സോണി അറിയിച്ചു.