കൊടുങ്ങല്ലൂർ: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറിൽ ഭർത്താവിന്റെ നിർദേശപ്രകാരം എം.ഡി.എം.എ വെച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസിൽപെടുത്താൻ ശ്രമിച്ച കേസിൽ കൊടുങ്ങല്ലൂർ മേത്തല ആനാപ്പുഴ ബാസ്റ്റിൻ തുരുത്ത് നൊട്ടന്റെ പറമ്പിൽ കിരണാണ് (34) അറസ്റ്റിലായത്. രണ്ടാം പ്രതിയും യുവതിയുടെ ഭർത്താവുമായ കൊല്ലം സ്വദേശി ശ്രീകുമാറിനെ പിടികിട്ടാനുണ്ട്. കഴിഞ്ഞ മാർച്ച് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂർ മൂൺ അപ്പാർട്മെന്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെ.എൽ -75- 7430 നമ്പർ സ്വിഫ്റ്റ് കാറിൽ […]
വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍
വെള്ളിക്കുളങ്ങര: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ (38) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. 2022ല്‍ ഇയാളെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മനുബാലന് കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ
കുന്നംകുളം: കേച്ചേരി ആയമുക്കിലെ പുഴയിൽ നാല് വര്‍ഷം മുമ്പ് യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വരന്തരപ്പിള്ളി വേലൂപ്പാടം ചുള്ളിപ്പറമ്പില്‍ സലീഷിനെ (42) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് കരിപ്പോട്ടില്‍ ഗോപിനാഥന് നായരുടെ മകന് രജീഷാണ് (36) പുഴയിൽ മുങ്ങിമരിച്ചത്. 2019 നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. എന്നാൽ, സംഭവശേഷം രജീഷിന്റെ ബന്ധുക്കളുടെ പരാതിയിൽ സലീഷിനെ പലതവണ […]
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദനം: എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ നടപടി
കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ മർദിച്ചെന്ന പരാതിയിൽ ക്രൈം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ക്രൈം എസ്.ഐ നുഹ്മാൻ, സീനിയർ സി.പി.ഒ ശശിധരന്, സി.പി.ഒമാരായ സന്ദീപ്, സജീവന്, സുഹൈർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വിവിധ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലം മാറ്റി. സുഹൈറിനെ എ.ആർ ക്യാമ്പിലേക്ക് തിരിച്ചയച്ചു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27) മര്‍ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ അഞ്ചിനാണ് സംഭവം. കാണിപയ്യൂരിൽ പൊതുസ്ഥലത്ത് […]
10 വയസ്സുകാരനെ പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ വേണുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്തപക്ഷം രണ്ട് മാസംകൂടി ശിക്ഷ അനുഭവിക്കണം. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന കെ.ജെ. […]
അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍
തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇവർ ചാവക്കാട് അകലാടാണ് താമസം. പശ്ചിമബംഗാളില്‍നിന്ന് ചാവക്കാട്ടേക്ക് വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ച നടത്തിയ പരിശോധനയിലാണ് നടപടി. കഴിഞ്ഞ ദിവസം ഗോവയിൽനിന്ന് കടത്തിയ മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.