കാണാതായ സി.ഐ.ടി.യു നേതാവ് പുഴയില്‍ മരിച്ച നിലയിൽ
ആമ്പല്ലൂർ: രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്പ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂർ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ് (72) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വൈകീട്ട് കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ ബേബി മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കൾ വിദേശത്തായതിനാൽ പോൾ തനിച്ചാണ് താമസിച്ചിരുന്നത്. സി.പി.എം അളഗപ്പനഗർ ബ്രാഞ്ച് കമ്മിറ്റിയംഗമായ പോൾ, മുൻ ലോക്കൽ … Read more