കയ്പമംഗലം: പഞ്ചായത്ത് അംഗം പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് തകർത്തു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഏഴാം വാർഡ് അംഗം ഷാജഹാനാണ് പ്രസിഡന്റിന്റെ മുറിയുടെ ജനൽ വലിച്ചടച്ച് ചില്ല് തകർത്തത്. ഏഴാം വാർഡിലെ വികസന കാര്യങ്ങൾ നോക്കാൻ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥയോടൊപ്പം സ്ഥലത്തേക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉച്ചക്കുശേഷം ലീവായതിനാൽ നാളെ പോയാൽ മതിയോ എന്ന് ഉദ്യോഗസ്ഥ ചോദിച്ചതാണ് അംഗത്തെ ക്ഷുഭിതനാക്കിയതത്രെ. തുടർന്ന് ദേഷ്യത്തോടെ ജനൽ വലിച്ചടച്ചതോടെ ചില്ല് തകരുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അംഗംതന്നെ പണിക്കാരനെ കൊണ്ടുവന്ന് ജനൽച്ചില്ല് […]
തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസും ഫയർഫോഴ്സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച […]
വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം
ചാലക്കുടി: വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ട സുന്ദരിക്കവലയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇവിടത്തെ അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാതയിൽ ആശ്രമം കവലയിൽ വച്ച് പടിഞ്ഞാറ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആലോചന നടത്തുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധമുയർത്തുന്നത്. ആശ്രമം കവലയിൽനിന്ന് നേരെ കിഴക്കുഭാഗത്തെ അനുബന്ധ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുന്ദരിക്കവലയിലെത്തിയാൽ അനുബന്ധ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ അതുവരെയുള്ള ഈ അനുബന്ധ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളു. എന്നാൽ ആശ്രമം […]
ചാവക്കാട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: ചാവക്കാട് തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്വശം താമസിക്കുന്ന മുസ്ലിംവീട്ടിൽ പരേതനായ അബുവിന്റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്റെ നാതൂറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത് ആശുത്രിയിലാണുള്ളത്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു
ചാലക്കുടി: വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. പ്രശ്നത്തിന് പൊതുമരാമത്ത് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാലത്തിന് കുറുകെ രണ്ട് സ്പാനുകൾക്കിടയിലെ വാർക്കയുടെ അകലമാണ് വിള്ളലിന് കാരണം. രണ്ട് വാർക്കകൾ യോജിക്കുന്നിടത്ത് ചെറിയ വരപോലെ വിള്ളൽ മുമ്പ് ഉണ്ടായിരുന്നതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇത് വലുതാവുകയായിരുന്നു. ഏകദേശം മൂന്ന് ഇഞ്ച് വരെ വിള്ളലിന് അകലം വന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. കാൽനടക്കാർ അവരുടെ കാലുകൾ ഇതിൽ കുടുങ്ങുമോയെന്ന പേടിയിലാണ് നടക്കുന്നത്. […]
ആവേശമായി മുസിരിസ് സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്
കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്’ സൈക്കിൾ റാലി ആവേശമായി. മുസിരിസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മുസിരിസ് മാനേജിങ് ഡയറക്ടർ ഡോ. മനോജ്കുമാർ, ഇസാഫ് ഡയറക്ടർ മേരിന പോൾ, ജോൺ പി. ഇഞ്ചകലോടി, മഹേഷ്, ഇസാഫ് പ്രോഗ്രാം മാനേജർ എം.പി. ജോർജ്, മുസിരിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിന്, അഡ്മിൻ മാനേജർ ബാബുരാജ് എന്നിവർ […]