കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ – എറിയാട് റോഡിൽ തണ്ടാംകുളത്ത് സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ രണ്ടാമത്തെ പ്രതിയെയും പൊലീസ് പിടികൂടി. കയ്പമംഗലം കോഴിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ ഏഴ് പവൻ മാല കവർന്ന കേസിൽ മണ്ണാറശ്ശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണനെയാണ് (32) കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി കൊല്ലം അഞ്ചാലംമൂട് സ്വദേശി കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശിയെ (48) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ […]
കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറിൽ ഭർത്താവിന്റെ നിർദേശപ്രകാരം എം.ഡി.എം.എ വെച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസിൽപെടുത്താൻ ശ്രമിച്ച കേസിൽ കൊടുങ്ങല്ലൂർ മേത്തല ആനാപ്പുഴ ബാസ്റ്റിൻ തുരുത്ത് നൊട്ടന്റെ പറമ്പിൽ കിരണാണ് (34) അറസ്റ്റിലായത്. രണ്ടാം പ്രതിയും യുവതിയുടെ ഭർത്താവുമായ കൊല്ലം സ്വദേശി ശ്രീകുമാറിനെ പിടികിട്ടാനുണ്ട്. കഴിഞ്ഞ മാർച്ച് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂർ മൂൺ അപ്പാർട്മെന്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെ.എൽ -75- 7430 നമ്പർ സ്വിഫ്റ്റ് കാറിൽ […]
കൂത്ത്-കൂടിയാട്ടം കുലപതി പി.കെ.ജി നമ്പ്യാർ അന്തരിച്ചു
തൃശൂർ: പ്രശസ്ത കൂത്ത്-കൂടിയാട്ട കുലപതിയും യുനെസ്കോ അംഗീകരിച്ച കൂടിയാട്ട ഗുരുവുമായ ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ -93) അന്തരിച്ചു. തൃശൂർ പെരിങ്ങാവിൽ മകൾ ജ്യോതിശ്രീയുടെ വീടായ ‘സൗപർണിക’യിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒറ്റപ്പാലം ലക്കിടി തറവാട്ട് വീട്ടുവളപ്പിൽ. പാഠകം, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിങ്ങനെ വേഷപ്പകർച്ചകൾ ഏറെയാണ് പി.കെ.ജി എന്ന പി.കെ. ഗോവിന്ദൻ നമ്പ്യാരുടേത്. മാണി മാധവചാക്യാരുടെയും ലക്കിടി കിള്ളിക്കുറുശ്ശി മംഗലം പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടെയും […]
വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍
വെള്ളിക്കുളങ്ങര: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ (38) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. 2022ല്‍ ഇയാളെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മനുബാലന് കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം
തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാന ദേവത പഞ്ചരത്നകൃതികളുടെ പ്രഥമ സംഗീതാവിഷ്കാരവും കലാപീഠം അച്ചീവ്മെന്റ് പുരസ്കാര സമർപ്പണവും ബുധനാഴ്ച വൈകീട്ട് 6.30ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചരത്ന കീർത്തനാലാപനത്തിൽ നാൽപതോളം സംഗീതജ്ഞർ പങ്കെടുക്കും. ദേവസ്ഥാനം കലാപീഠം ലൈഫ് അച്ചീവ്മെന്റ് അവാർഡ് നടി ശോഭനക്കും ഘട വാദന കുലപതി ടി.എച്ച്. വിനായക റാമിനും സമ്മാനിക്കും. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ദേവസ്ഥാന ആസ്ഥാന വിദ്വാൻ പദവി ഡോ. ടി.എസ്. രാധാകൃഷ്ണന് സമ്മാനിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം […]
വാഴകളിൽ അജ്ഞാത രോഗം; കർഷകർ ദുരിതത്തിൽ
ചെറുതുരുത്തി: ചെങ്ങാലിക്കോടൻ പഴത്തിന് പേരുകേട്ട മുള്ളൂർക്കരയിൽ വാഴകളിൽ അജ്ഞാത രോഗം ബാധിച്ചതിനാൽ കർഷകർ ദുരിതത്തിൽ. സ്വർണവർണ കുലകളാൽ സുപ്രസിദ്ധമായ ചെങ്ങാലിക്കോടന്റെ സർവനാശത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. മുള്ളൂർക്കര മണ്ണുവട്ടം കണ്ണംപാറയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് വാഴകൃഷിയിൽ അഞ്ജാത രോഗം പടരുന്നത്. മഞ്ഞപ്പ് പടരുകയും കൂട്ടത്തോടെ ഒടിഞ്ഞ് വീഴുകയുമാണ്. കൃഷി വകുപ്പിന്റെ ഉപദേശ പ്രകാരം നടന്ന പ്രതിരോധ നടപടികളൊന്നും കർഷകരുടെ കണ്ണീരൊപ്പുന്നതിന് ഗുണപ്രദമാകുന്നില്ല. കർഷകർ പരമ്പരാഗതമായി തയാറാക്കിയ ഏറ്റവും മികച്ച വിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കുലച്ച് പാകമായ വാഴകളാണ് […]