ചാവക്കാട്ട് മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്ട് മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. തീര മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായി കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33), ചാവക്കാട് പാലുവായിൽ അതിഥി തൊഴിലാളികളെയും കോളജുകളും കേന്ദ്രീകരിച്ചു വിൽക്കാൻ രണ്ട് കിലോ കഞ്ചാവുമായെത്തിയ പാലക്കാട് കൂറ്റനാട് അറക്കലകത്ത് ഫൈസൽ അബ്ദുല്ല (40), വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ മാഹിം സേട്ട് (30) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ … Read more

ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു

ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു

കൊടുങ്ങല്ലുർ: നിർദിഷ്ട കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിനായി കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു. നിലവിലെ ദേശീയപാതയുടെ സമീപമുള്ള കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലെ 15 വർഷം മുതൽ പഴക്കമുള്ള ഏഴ് ഖബറുകളാണ് പുനഃസ്ഥാപിച്ചത്. തുറന്നവയിലുണ്ടായിരുന്ന ശരീരഭാഗങ്ങൾ മതപരമായ കർമങ്ങൾ പാലിച്ച് പുതിയ ഖബറുകളിൽ മറവ് ചെയ്തു. കുടുംബ ബന്ധുക്കളായ മൂന്നുപേരുടെ ശരീരഭാഗങ്ങൾ ഒരുമിച്ചാണ് അടക്കിയത്. മറ്റു നാലുപേർക്കുമായി ഓരോ ഖബറുകളും ഒരുക്കി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തിലായിരുന്നു ഖബർ മാറ്റൽ. ദേശീയപാത വികസനത്തിന് കോതപറമ്പ് ജുമാമസ്ജിദ് അങ്കണത്തിൽ … Read more

ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുച്ചി സ്വദേശി സിന്ധുവിനെയാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രവികുമാർ, എ.എസ്.ഐ ജഗദീഷ്, എസ്.സി.പി.ഒ ശ്രീകല എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ പുതുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ച് പവൻ വരുന്ന സ്വർണ മാല പൊട്ടിക്കാനാണ് ശ്രമമുണ്ടായത്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് കവർന്നിരുന്നു.

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മാരകലഹരി വസ്തുവായ ഹഷീഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘങ്ങൾ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ … Read more

കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: കൊടകര ശ്രീകാന്ത് വധക്കേസ് ഒന്നാം പ്രതി തൃശൂർ കിഴക്കേക്കോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര മേല്‍പാലത്തിനടുത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊടകര സ്വദേശി ശ്രീകാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴയിൽനിന്ന് രണ്ടര ലക്ഷം രൂപയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും ശ്രീകാന്തിന്‍റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിധിച്ചു. … Read more