പാവറട്ടി: യുവാവിനെ തട്ടിക്കൊണ്ടുപോവുകയും വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഇരിങ്ങപ്രം പള്ളിക്കര വീട്ടിൽ സജീഷ് എന്ന ഉണ്ണിക്കുട്ടൻ (41) ആണ് അറസ്റ്റിലായത്. ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1.30ന് കാറിലെത്തിയ സംഘം വാക സെന്ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മൂന്നു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ അർധരാത്രി എളവള്ളിയിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഉദ്യമം നടന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐ പി.എം. […]
പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവ്
തൃശൂർ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും. കക്കനിക്കാട് ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെയാണ് (52) തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കുര്യാക്കോസ് പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. ഭയംമൂലം വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ പിന്നീട് മഠത്തിലാക്കുകയും അവിടെ നിന്ന് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോൾ വീണ്ടും കുര്യാക്കോസിനെ കണ്ട് പേടിച്ച് […]
നിരോധിച്ച പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ
പഴയന്നൂർ: നിരോധിച്ച 12 കിലോ പുകയില ഉൽപന്നങ്ങളുമായി വയോധിക അറസ്റ്റിൽ. മായന്നൂർ കാവ് മംഗലത്ത് പാടത്തു (താത്ത വീട്ടിൽ) അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവർ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് മായന്നൂർ ഭാഗങ്ങളിൽ പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വയോധിക പിടിയിലായത്.
പണമിടപാട് സ്ഥാപന ജീവനക്കാര്‍ വീട്ടില്‍ കയറിആക്രമിച്ചതായി പരാതി
കുന്നംകുളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ആനായ്ക്കല്‍ സ്വദേശികളായ പൂഴിക്കുന്നത്ത് വീട്ടില്‍ ബവീഷ് (33), ചൂണ്ടുപുരക്കല് നന്ദകുമാര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് ബവീഷിന്റെ സുഹൃത്തും അയല്‍വാസിയുമായ സുബിലിന്റെ വീട്ടിലേക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടെത്തിയത്. എന്നാല്‍, ഈ സമയത്ത് സുബിലിന്റെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതോടെ സുബിലിന്റെ നിർദേശപ്രകാരം അയല്‍വാസിയായ ബവീഷ് വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള […]
വാഹന പരിശോധനക്കിടയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനാണ് (20) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ചുവന്ന രമേഷിനെ പൊലീസ് തടയുകയായിരുന്നു.വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായി കാണപ്പെട്ടതാണ് സംശയത്തിനും കൂടുതൽ പരിശോധനക്കും ഇടയാക്കിയത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു
വഞ്ചിപ്പുരയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ബിഹാർ ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞത്. സായിദിൻ്റെ മൃതദേഹം ഞായറാഴ്ച രാത്രി 10 മണിയോടെയും, മുംതാജിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയുമാണ് വഞ്ചിപ്പുര ബീച്ചിൽ കരയ്ക്കടിഞ്ഞത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ […]