തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ പിടിയിൽ. ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൗരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. മുംബൈ പൊലീസിന്‍റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2023 മാർച്ച് ഒന്നിനാണ് സംഭവത്തിന്‍റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. താൻ സിറിയയിൽ യുദ്ധം ഉണ്ടായപ്പോൾ രക്ഷപ്പെട്ട് […]
പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ലോറി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം
പെരുമ്പിലാവ്: മണിക്കൂറിന്‍റെ വ്യത്യാസത്തിൽ പെരുമ്പിലാവിൽ രണ്ടപകടം. ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച ലോറി നിർത്താതെ പോയി. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്‍റെ മകൻ ഗൗതം (17) ആണ് മരിച്ചത്. പെരുമ്പിലാവ് കണ്ണേത്ത് മനുവിനാണ് (17) പരിക്കേറ്റത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. പെട്രോൾ അടിക്കാനായി പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടയിൽ പുറകിൽ […]
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു
അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങവെയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ജെയ്സമ്മയുടെ ഇരുൾവീണ ജീവിതത്തിൽ വെളിച്ചമായി എം.എ. യൂസഫലിയുടെ വിഷുക്കൈനീട്ടം; ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം
ജെയ്സമ്മയുടെ വീട് ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ സന്ദർശിച്ചപ്പോൾ തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേദ്ക്കർ സ്വദേശിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ […]
വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
Representative image കുന്ദംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി.
‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി; 11 ബീച്ചുകളിൽനിന്ന് നീക്കിയത് 4000 കിലോ അജൈവ മാലിന്യം
തൃപ്രയാർ മൂത്തകുന്നം ബീച്ചിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തൃപയാർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ ‘ശുചിത്വ സാഗരം സുന്ദര തീരം’ രണ്ടാം ഘട്ട ബീച്ച് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ 11 ബീച്ചുകളിൽ നിന്നായി 4000 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഡി. ഷിനിത, എം.ആർ. ദിനേശൻ, പി.ഐ. സജിത എന്നിവരും വാർഡ് അംഗങ്ങളും ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, തെർമോക്കോൾ, […]