തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി […]
അപകടക്കെണിയൊരുക്കി ഭാരതപ്പുഴ; പുഴയുടെ ചതിക്കുഴികളിൽ ഒരു വർഷത്തിനിടെ 14 മുങ്ങിമരണം
ചെറുതുരുത്തി: വേനലവധി എത്തിയതോടെ ആയിരക്കണക്കിന് രക്ഷിതാക്കളും കുട്ടികളുമാണ് ഭാരതപ്പുഴ കാണാനും കുളിക്കാനുമായി തീരങ്ങളിലെത്തുന്നത്. എന്നാൽ ആഴങ്ങളിൽ ഏതുസമയത്തും ആപത്ത് സംഭവിക്കാം. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം മുതൽ ദേശമംഗലം വരെ ഒരു വർഷത്തിനുള്ളിൽ ഭാരതപ്പുഴയിലും കുളത്തിലും മുങ്ങിമരിച്ചത് 16 പേരാണ്. ഇതിൽ 14 പേരും ഭാരതപ്പുഴയിലാണ് മുങ്ങിമരിച്ചത്. പകുതിയോളം പേർ വിദ്യാർഥികളുമാണ്. പുഴയിലെ ചതിക്കുഴികളും അടിയൊഴുക്കുമാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമുള്ള ഭാരതപ്പുഴയിൽ തടയണ അടച്ചതിനെ തുടർന്ന് കിലോമീറ്ററാണ് വെള്ളം കെട്ടിനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് […]
‘ഞാൻ അവനെ കൊന്നില്ലെങ്കിൽ അവൻ എന്നെ കൊല്ലുമായിരുന്നു’; മൊളു ബസാർ കൊലപാതക കേസിൽ പ്രതി പൊലീസിനോട്
കൊലപാതകം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു വാടാനപ്പള്ളി: മൊളു ബസാറിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി സാജൻ ചാക്കോയുമായി പൊലീസ് തെളിവെടുത്തു. ‘ഞാൻ അവനെ കൊന്നില്ലെങ്കിൽ അവൻ എന്നെ കൊല്ലുമായിരുന്നു’വെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അനിൽ കുമാറിനെയാണ് സാജൻ കൊലപ്പെടുത്തിയത്. ഡ്രൈവറായ അനിൽകുമാർ ജോലിക്കിടയിലും മദ്യപിക്കുമായിരുന്നത്രെ. ഈ വിവരം സ്ഥാപന ഉടമയോട് പറയുമെന്ന് ഒന്നിച്ചുള്ള മദ്യപാനത്തിനിടെ സാജൻ പറഞ്ഞതാണ് ഇവർ തമ്മിൽ വാക്കുതർക്കത്തിന് കാരണമായത്. താൻ ജോലിക്കിടെ മദ്യപിക്കുന്ന കാര്യം ഉടമയോട് […]
നാട്ടാന പരിപാലന ചട്ടലംഘനം; പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ പൂരാഘോഷം വിവാദമാകുന്നു
കുന്നംകുളം: കക്കാട് മഹാഗണപതി ക്ഷേേത്രാത്സവ ഭാഗമായി കുന്നംകുളം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പൂരാഘോഷം നടത്തിയ സംഭവം വിവാദമാകുന്നു. സ്റ്റേഷൻ വളപ്പിൽ എഴുന്നള്ളിച്ച് കൊണ്ടുവന്ന കടവൂരാൻ എന്ന ആനയുടെ കൊമ്പുപിടിച്ച് കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ നിൽക്കുന്ന പടം സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ട പൊലീസ് അധികാരികൾ തന്നെ വെട്ടിലായി. ഞായറാഴ്ച വൈകീട്ടാണ് ഫ്രൻഡ്സ് ഫെസ്റ്റിവെൽ കമ്മിറ്റിയുടെ പൂരാഘോഷം സ്റ്റേഷനിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയിൽ ആനയെ എഴുന്നള്ളിച്ചത്. പൂരാഘോഷ കമ്മിറ്റിയുടെ യൂനിഫോമിലാണ് […]
‘കാട്ടാനയുടെ ചവിട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചു കയറി’; സതീഷിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സതീഷ്, അംബിക തൃശൂർ: അതിരപ്പിള്ളിയിൽ ആദിവാസിയായ വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ് കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. കാട്ടാനയുടെ ചവിട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചു കയറിയെന്നാണ് വിവരം. ആന്തരിക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചത്. ശ്വാസകോശത്തിലും മറ്റിടങ്ങളിലും രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ സതീഷിന്റെ മൃതദേഹം വനത്തിലെ പാറക്കെട്ടിന് മുകളിലും അംബികയുടെ മൃതദേഹം പുഴയിലുമാണ് കണ്ടെത്തിയത്. […]
തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും, വെടിക്കെട്ടിന് എല്ലാ ശോഭയും ഉണ്ടാകും -മന്ത്രിമാർ
തൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രിമാരായ കെ. രാജനും ഡോ. ആർ. ബിന്ദുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാധാരണ രീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വെക്കണമെന്ന പൊതുനിബന്ധന പാലിച്ചാണ് ഇത്തവണ പൂര വെടിക്കെട്ട് നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ സംവിധാനം […]