

അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങവെയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.