ജെയ്സമ്മയുടെ വീട് ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ സന്ദർശിച്ചപ്പോൾ തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേദ്ക്കർ സ്വദേശിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ […]
വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
Representative image കുന്ദംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി.
‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി; 11 ബീച്ചുകളിൽനിന്ന് നീക്കിയത് 4000 കിലോ അജൈവ മാലിന്യം
തൃപ്രയാർ മൂത്തകുന്നം ബീച്ചിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തൃപയാർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ ‘ശുചിത്വ സാഗരം സുന്ദര തീരം’ രണ്ടാം ഘട്ട ബീച്ച് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ 11 ബീച്ചുകളിൽ നിന്നായി 4000 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഡി. ഷിനിത, എം.ആർ. ദിനേശൻ, പി.ഐ. സജിത എന്നിവരും വാർഡ് അംഗങ്ങളും ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, തെർമോക്കോൾ, […]
ഒല്ലൂരിൽ ഇനി ചെറിയ കളികളില്ല! കിഫ്ബിയിലൂടെ വമ്പൻ ഡെവലപ്മെന്‍റുകൾ
നമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്. കിഫ്ബിയുടെ വികസന പദ്ധതികളെ മികച്ച രീതിയിൽ ഉപയോഗിച്ച നിയോജക മണ്ഡലങ്ങളിലൊന്നാണ് ഒല്ലൂർ. […]
മാളയിൽ കൊല്ലപ്പെട്ട ആറു വയസുകാരന് യാത്രാമൊഴി; പ്രതിക്കെതിരെ ജനരോഷം, നിഷ്ഠൂര കൊലപാതകമെന്ന് പൊലീസ്
മാള: മാള കുഴൂർ തിരുമുകുളത്തെ ആറു വയസ്സുകാരന്റേത് നിഷ്ഠുര കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പ്രതി ജോജോയുടെ (22) അറസ്റ്റ് വ്യാഴാഴ്ച അർധരാത്രിയോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച ഉച്ചക്കുശേഷം പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചെങ്കിലും വലിയ തോതിൽ ജനരോഷമുണ്ടായി. ഇതേ തുടർന്ന് അര മണിക്കൂർകൊണ്ട് തെളിവെടുപ്പ് പൂർത്തീകരിച്ച് പൊലീസ് സംഘം പ്രതിയുമായി മടങ്ങി. തിരുമുകുളം ഗ്രാമത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയോടെ ആറു വയസ്സുകാരന്റെ മൃതദേഹം സംസ്കരിച്ചു. […]
ബ്ലൂപേൾ ഹാപ്പിനെസ് പാർക്ക് നാടിന് സമർപ്പിച്ചു
ശ്രീനാരായണപുരം പഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ നാടിന് സമർപ്പിച്ചപ്പോൾ കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പ്രഥമ പാർക്കായ ബ്ലൂപേൾ ഹാപ്പിനെസ് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ 5,32,432 രൂപ വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവിൽ പാർക്ക് തുടങ്ങിയത്. മനോഹര ചുവർചിത്രങ്ങളും ജൈവ വൈവിധ്യ പരിപാലന ഭാഗമായി കടലോരത്തിന് അനുയോജ്യമായ വൃക്ഷങ്ങളും പൂച്ചെടികളും പാർക്കിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സ്വിങ്ങ്, സീസോ, മേരി ഗോ റൗണ്ട്, സ്ലൈഡർ, മാംഗ്ലൂർ സ്റ്റോൺ, ഗ്രാസ് […]