ഹൈകോടതി ഇടപെടൽ ഫലം കണ്ടു; കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ഇനി ബഹുനില കെട്ടിടത്തിൽ
കൊടുങ്ങല്ലൂർ: ഹൈകോടതിയുടെ ഇടപെടലിനൊടുവിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ആധുനിക ഡയാലിസിസ് യൂനിറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ചുനില കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ആധുനിക സംവിധാനങ്ങളോടെ ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കിയിട്ടുള്ളത്. നിലവിലുള്ള 10 ഡയാലിസിസ് മെഷീനുകളാണ് ആദ്യഘട്ടമായി ഒരുക്കിയിട്ടുള്ളത്. അടുത്ത ആഴ്ചയോടെ അഞ്ച് മെഷീനുകൾ കൂടി സജ്ജീകരിക്കും. ഇതോടെ പ്രതിദിനം 30 പേർക്ക് താലൂക്ക് ആശുപത്രിയിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാനാകും. ഇന്നസെൻറ് എം.പിയായിരിക്കെ നടപ്പാക്കിയ ‘ശ്രദ്ധ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപതിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചത്. കൊടുങ്ങല്ലൂർ നഗരസഭയുടെയും … Read more