10,000ത്തോളം വീടുകളിൽ പുസ്തകങ്ങൾ എത്തി; 6000 വീടുകളിലേക്ക് ഉടൻ എത്തും
തൃശൂർ: വായനശാലകളിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞതോടെ വായനക്കാരിലേക്ക് കടന്നുചെല്ലുകയാണ് ലൈബ്രറികൾ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ‘വായനാവസന്തം’ പദ്ധതിയിലൂടെ ജില്ലയിൽ 10,000ത്തിലധികം വീടുകളിൽ പുസ്തകം എത്തിത്തുടങ്ങി. 6100ഓളം വീടുകളിലേക്ക് കൂടി ഉടൻ പുസ്തകം എത്തിത്തുടങ്ങും. മൊത്തം 16,100 വീടുകളിൽ പുസ്തകം എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലൈബ്രറി കൗൺസിൽ ജില്ല ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള എ, ബി, സി എന്നീ ഗ്രേഡുകളിൽ ഉൾപ്പെട്ട 161 ലൈബ്രറികൾ വഴിയാണ് പുസ്തകം എത്തിക്കുന്നത്. ഓരോ ലൈബ്രറിയിൽ നിന്നും … Read more