പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പ്രതി രാഹുൽ മാള: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വടമ പാമ്പുമേക്കാട് കുന്നത്ത്നാട് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുലിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കഴിഞ്ഞ ഒമ്പതിന് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. പെൺകുട്ടിയെ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് പ്രതിയെ മാള വടമയിൽ നിന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. രാഹുലിനെതിരെ മാള പൊലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസും … Read more