

ചാലക്കുടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ഫാഷൻ ജ്വല്ലറിയുടെ സ്ഥാപകനും ഉടമയുമായ പോൾ ചുങ്കത്ത് (83)നിര്യാതനായി. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ചാലക്കുടിയിൽ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയിൽ ഹാർഡ് വെയർ വ്യാപാരം ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സ്വർണ്ണ വ്യാപാര രംഗത്തേക്ക് കടന്നു.
തുടർന്ന് കേരളത്തിലുടനീളം ചുങ്കത്തിൻ്റെ ജ്വല്ലറി ഔട്ട് ലെറ്റുകൾ ആരംഭിച്ചു. ചാലക്കുടി വ്യാപാരി വ്യവസായി അസോസിയേഷൻ്റെ പ്രസിഡന്റ്, ലയൺസ് പ്രസിഡൻ്റ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വ സ്ഥാനം വഹിച്ചു.
നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പിതാവ് പരേതനായ ചുങ്കത്ത് പാവുണ്ണി. ഭാര്യ: ലില്ലി. മക്കൾ: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്. സംസ്കാരം 20 ഉച്ചക്ക് രണ്ട് മണിക്ക് സെൻ്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.