മറയുന്നു ഗ്രാമകാഴ്ചകളിലെ മുരിക്കുമരങ്ങൾ
കൊടകര: ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി വളര്‍ന്നുനിന്നിരുന്ന മുരിക്കുമരങ്ങള്‍ അപ്രത്യക്ഷമാകുന്നു. കൂര്‍ത്തമുള്ളുകളും സമൃദ്ധമായ ഇലച്ചാര്‍ത്തുകളുമായി പടര്‍ന്നുപന്തലിച്ച് നിന്നിരുന്ന മുരിക്കുമരങ്ങള്‍ ഗ്രാമകാഴ്ചകളില് നിന്ന് മെല്ലെ മറയുകയാണ്. പോയതലമുറകളുടെ കാര്‍ഷിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു വെണ്മുരിക്ക്, മുള്ളുമുരുക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുരിക്കുമരങ്ങള്‍. പറമ്പുകളുടെ അതിര്‍ത്തിയില്‍ നട്ടുവളര്‍ത്തിയിരുന്ന ഈയിനം മരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പട്ടിരുന്നു. പ്രധാനമായും അതിര്ത്തിസംരക്ഷണത്തിനായുള്ള വേലിനിര്മാണത്തിനാണ് മുരിക്കുകള്‍ ഉപയോഗിച്ചിരുന്നത്. മുരിക്കിന്റെ ഇലകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റയായി നല്‍കിയിരുന്നു. മുയലിന്റെ ഇഷ്ടഭക്ഷണമാണ് മുരിക്കില. കുരുമുളക്, പയര്‍, ചെറുകിഴങ്ങ്, കാച്ചില് എന്നിങ്ങനെ … Read more