ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.

ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.

കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.തുടർന്ന് … Read more

കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍ ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു

കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍  ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് സ്‌​കാ​നി​ങ് മെ​ഷീ​ന്‍ കൊ​ണ്ടു​വ​ന്ന​ശേ​ഷം തി​രി​കെ ആ​ലു​വ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പ​ട​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​റും സ​ഹാ​യി​യും ചാ​ടി​ര​ക്ഷ​പ്പെ​ട്ടു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ഗ്നി​ര​ക്ഷ സേ​ന തീ​യ​ണ​ച്ചു. കൊ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷ​പ​രി​ഹാ​ര യ​ജ്ഞ​വും 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സൂ​ച​ക​മാ​യി ന​ൽ​കു​ന്ന പ്ര​ഥ​മ പു​ര​സ്കാ​രം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. സു​രേ​ഷ് ഐ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ന്ദ​ഗോ​പ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 12ന് ​ഭ​ഗ​വ​തി ക്ഷേ​ത്രം കി​ഴ​ക്കേ ന​ട​യി​ൽ ത​യാ​റാ​ക്കു​ന്ന യ​ജ്ഞ​വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​വി. … Read more

ക​യ്‌​പ​മം​ഗ​ലത്ത് വീ​ട് ക​ത്തി​ന​ശി​ച്ചു

ക​യ്‌​പ​മം​ഗ​ലത്ത് വീ​ട് ക​ത്തി​ന​ശി​ച്ചു

ക​യ്പ​മം​ഗ​ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ക​ത്തി​ന​ശി​ച്ചു. ക​യ്‌​പ​മം​ഗ​ലം വെ​സ്റ്റ് ഡോ​ക്ട​ർ​പ​ടി​ക്ക് പ​ടി​ഞ്ഞാ​റ് പോ​ണ​ത്ത് വി​ജീ​ഷി​ന്റെ ഓ​ല​മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വീ​ട് പൂ​ർ​ണ​മാ​യും ചാ​മ്പ​ലാ​യ നി​ല​യി​ലാ​ണ്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​അ​ണ​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടി​ക​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും എ​ത്തി​യി​രു​ന്നു. ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശോ​ഭ​ന ര​വി തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

ചാ​വ​ക്കാ​ട്: തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം മു​ന​മ്പം സ്വ​ദേ​ശി ആ​ൻ​റ​ണി ജോ​യു​ടെ എ​ലോ​യ് എ​ന്ന ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ന​ക്ക​ക്ക​ട​വ് അ​ഴി​മു​ഖ​ത്തി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി രാ​ത്രി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യും ക​ര​യോ​ട് ചേ​ർ​ന്ന് വ​ല​യ​ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. നി​യ​മം ലം​ഘി​ച്ച​തി​നു 2.5 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ സു​ലേ​ഖ പ​റ​ഞ്ഞു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം ഹാ​ർ​ബ​റി​ൽ ലേ​ലം ചെ​യ്തു 3500 രൂ​പ … Read more