പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു

പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു

ആമ്പല്ലൂർ: തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ച് നശിപ്പിച്ചു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് പിടിച്ചെടുത്തവയാണിവ. 12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഷാജ് ജോസിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറിന്‍റെയും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും … Read more

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പ​ട്ടി​ക്കാ​ട്: പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ളെ പീ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര കി​ഴ​ക്കേ​തി​ൽ രാ​ഹു​ൽ എ​ന്ന അ​പ്പു​വി​നെ​യാ​ണ് (25) പീ​ച്ചി എ​സ്.​എ​ച്ച്.​ഒ കെ.​സി. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​മ്പൂ​ത്ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ക​ടം ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത വൈ​രാ​ഗ്യ​ത്തി​ന് ക​ണ്ണാ​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ പ​രാ​തി​ക്കാ​ര​ന്റെ കൈ​പി​ടി​ച്ച് തി​രി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. … Read more

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊടകര: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തി. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ് (30) തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. വെള്ളികുളങ്ങര സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസുകളിലും ചാലക്കുടി സ്‌റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ∙ വിമല കോളജിലെ വിവിധ ഗവേഷണ പഠന വിഭാഗങ്ങളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19. www.vimalacollege.edu.in.

ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം

ആരോഗ്യ വകുപ്പിൽ  താൽക്കാലിക നിയമനം

താൽക്കാലിക നിയമനം തൃശൂർ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് 20നു 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) അഭിമുഖം നടത്തും. ടിസിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ/ഇലക്‌ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പു സഹിതം 18ന് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം.