ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ്

ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ്

സൈക്ലിങ്  തൃശൂർ ∙ ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ് നാളെ തിരൂർ ശങ്കരൻചിറ അൽഫോൻസ പള്ളിക്കു സമീപം നടത്തും. അണ്ടർ–14, 16, 18 വിഭാഗങ്ങളിലും 18 മുതൽ 35 വയസ്സു വരെ ആൺ–പെൺ വിഭാഗത്തിലും അണ്ടർ–23 വിഭാഗത്തിൽ ആൺകുട്ടികൾക്കു മാത്രമായും സെലക്ഷൻ നടക്കും. 9895012013.

ക്വിസ് മത്സരം 

ക്വിസ് മത്സരം 

ക്വിസ് മത്സരം  തൃശൂർ ∙ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു നാളെ 11നു അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ചാപ്റ്റർ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. ‘ഫുഡ് ആൻഡ് ന്യൂട്രീഷൻ’ എന്ന വിഷയത്തിൽ മണ്ണുത്തി ഡയറി സയൻസ് കോളജിലാണു മത്സരം. 9526862274.

വാഹനീയം: അദാലത്ത് 22ന്

വാഹനീയം: അദാലത്ത്  22ന്

തൃശൂർ ∙ ഓഫിസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിലും പരാതികളിലും പരിഹാരം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് 22ന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ‘വാഹനീയം’ പരാതി പരിഹാര അദാലത്ത് നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും ഒരുക്കും. പരിഗണിക്കേണ്ട അപേക്ഷകൾ/പരാതികൾ എന്നിവ 18നു മുൻപായി അതത് ആർടി ഓഫിസുകളിൽ സമർപ്പിക്കണം. രാവിലെ 10ന് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും.

തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ … Read more

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും. വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് … Read more