നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലു​ർ: നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വെ​ള്ളൂ​രി​ൽ താ​മ​സി​ക്കു​ന്ന എ​റി​യാ​ട് കെ.​വി.​എ​ച്ച്.​എ​സി​ന് തെ​ക്ക് പ​ഴു​തു​രു​ത്ത് ഫ​ഹ​ദ് എ​ന്ന ചി​പ്പ​ൻ (28), കെ.​വി.​എ​ച്ച്.​എ​സി​ന് സ​മീ​പം പാ​മ്പി​നെ​ഴു​ത്ത് റി​യാ​സ് (34), എ​റി​യാ​ട് വാ​ല​ത്ത​റ അ​പ്പു എ​ന്ന അ​ഖി​ൽ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ച​ന്ത​പ്പു​ര​യി​ലാ​ണ് സം​ഭ​വം. ച​ന്ത​പ്പു​ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം​ ക​രൂ​പ്പ​ട​ന്ന കാ​ര്യ​മാ​ത്ര ക​ട​ലാ​യി പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ (55) എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ച​ന്ത​പ്പു​ര ബാ​റി​ൽ​വെ​ച്ച് നേ​പ്പാ​ൾ സ്വ​ദേ​ശി ആ​ശി​ഷ് … Read more

സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്

സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്

ചാ​വ​ക്കാ​ട്: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ കു​ന്നം​കു​ളം വെ​സ്റ്റ് മ​ങ്ങാ​ട് ന​മ്പ്ര​ത്ത് പ്ര​ഭാ​ക​ര​ന്റെ മ​ക​ൻ നി​ഷി​ദ് കു​മാ​റി​നെ (45) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. വെ​സ്റ്റ് മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ കോ​തോ​ട്ട് വീ​ട്ടി​ൽ ന​വീ​ൻ പു​ഷ്ക​ര​ൻ (28), ഏ​റ​ത്ത് വീ​ട്ടി​ൽ ഗൗ​തം സു​ധീ​ർ (ഡാ​ഡു – 29), ന​മ്പ്ര​ത്ത് വീ​ട്ടി​ൽ സ​നി​ൽ ഗോ​പി (30), പാ​റ​യി​ൽ വീ​ട്ടി​ൽ സ​ജി​ത്ത് സി​ദ്ധാ​ർ​ത്ഥ​ൻ (30) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ൻ​റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ങ്ങാ​ട് … Read more

പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ നാളെ

പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ നാളെ

തിരുവില്വാമല : പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ തിങ്കളാഴ്ച നടക്കും. കാലത്ത് 5.30-ന് ഗണപതിഹോമം, വെള്ളരി ചൊരിയൽ, നൂറും പാലും നിറപറ സമർപ്പണവും, 11-ന് സോപാന സംഗീതത്തിന്റെ അകമ്പടിയോടെ ആയില്യപൂജ, പ്രസാദ ഊട്ട്, വൈകീട്ട് 5.30-ന് നട തുറന്ന് സഹസ്രനാമജപം, ദീപാരാധന എന്നിവ നടക്കും.

അധ്യാപക ഒഴിവ് – Thrissur

അധ്യാപക ഒഴിവ് – Thrissur

കരൂപ്പടന്ന : ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച  ( 9-1-23) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കുറ്റൂർ : ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രണ്ടിന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കോഴിക്കോട്

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  കിരീടം ചൂടി കോഴിക്കോട്

945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.