വാടാനപ്പള്ളി മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ചു; ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്നു ജീവൻ

വാടാനപ്പള്ളി മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ചു; ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്നു ജീവൻ

വാ​ടാ​ന​പ്പ​ള്ളി: ദേ​ശീ​യ പാ​ത​യി​ൽ വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പൊ​ലി​ഞ്ഞ​ത് മൂ​ന്നു ജീ​വ​ൻ. പ​രി​ക്കേ​റ്റ​ത് നി​ര​വ​ധി പേ​ർ​ക്ക്. ഏ​ങ്ങ​ണ്ടി​യൂ​രി​ലാ​ണ് ആ​ദ്യ അ​പ​ക​ട മ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഈ ​മാ​സം ര​ണ്ടി​ന് ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി പാ​വ​റ​ട്ടി പാ​ലു​വാ​യ് പു​ളി​ച്ചാ​രം വീ​ട്ടി​ൽ ഷാ​ജി​ത​യാ​ണ് ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്. അ​ഞ്ചി​ന് വൈ​കീ​ട്ട് ത​ളി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം മീ​ൻ ലോ​റി ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച് അ​മ്പ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഖ് മ​രി​ച്ചി​രു​ന്നു. ഏ​ഴി​ന് വൈ​കീ​ട്ട് ത​ളി​ക്കു​ളം ആ​ശാ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് മി​നി … Read more

കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം, എം.സി.എഫ് ഉദ്ഘാടനം

കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം, എം.സി.എഫ് ഉദ്ഘാടനം

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ ചൂ​ല്‍പ്പു​റം ബ​യോ പാ​ര്‍ക്കി​ല്‍ നി​ര്‍മി​ച്ച അ​ജൈ​വ മാ​ലി​ന്യം ത​രം തി​രി​ക്കാ​നു​ള്ള കേ​ന്ദ്രം (എം.​സി.​എ​ഫ്), കു​ട്ടി​ക​ളു​ടെ പാ​ര്‍ക്ക്, വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 42 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ജൈ​വ മാ​ലി​ന്യം ത​രം തി​രി​ക്കാ​നു​ള്ള കേ​ന്ദ്രം നി​ര്‍മി​ച്ചി​ട്ടു​ള്ള​ത്. 43 ല​ക്ഷം രൂ​പ​യാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍ക്കി​നാ​യി വി​നി​യോ​ഗി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്ന എ.​സി. രാ​മ​ന്റെ പേ​രാ​ണ് പാ​ര്‍ക്കി​ന് ന​ല്‍കി​യി​ട്ടു​ള്ള​ത്. … Read more

കോ​ട്ടാ​മ​ല​യി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രെ അ​നി​ശ്ചി​ത​കാ​ല സ​മ​രം

കോ​ട്ടാ​മ​ല​യി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രെ അ​നി​ശ്ചി​ത​കാ​ല സ​മ​രം

ചാ​ല​ക്കു​ടി: കോ​ട്ടാ​മ​ല​യി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യി. സ​മ​ര​സ​മി​തി​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ൽ.​ജെ.​ഡി പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി കൊ​ടി​നാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് അ​തി​രാ​വി​ലെ​ത്ത​ന്നെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​തോ​ര​ണം കൊ​ണ്ട് പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ചു​പൂ​ട്ടി. എ​ന്നാ​ൽ, രാ​വി​ലെ 11ഓ​ടെ നി​ർ​ത്തി​യ ഖ​ന​ന ന​ട​പ​ടി വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും പ​രി​സ​ര​വാ​സി​ക​ളും പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ചാ​ല​ക്കു​ടി പൊ​ലീ​സെ​ത്തി. ചൊ​വ്വാ​ഴ്ച​വ​രെ മ​ണ്ണ് കൊ​ണ്ടു​പോ​ക​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു. … Read more

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വ​നി​ത എ​സ്.​ഐ​യെ അ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

വ​നി​ത എ​സ്.​ഐ​യെ അ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: വ​നി​ത എ​സ്.​ഐ​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജി​നു ഹ​ബീ​ബു​ല്ല​യെ​യാ​ണ് (43) ക​യ്പ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​യ്പ​മം​ഗ​ലം വ​ഴി​യ​മ്പ​ല​ത്ത് വെ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​രാം വി​ധ​ത്തി​ൽ മി​നി ടി​പ്പ​ർ ഓ​ടി​ച്ചെ​ത്തി​യ ജി​നു​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പ്ര​തി​യെ​യും ജീ​പ്പി​ൽ ക​യ​റ്റി കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി … Read more