പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം

പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം

തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വടിവാൾ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ വീശിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണിവർ വടിവാളുമായെത്തിയതെന്ന് പറയുന്നു. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയച്ചിരുന്നു.

കി​ള്ളി​മം​ഗ​ലം ജി.​യു.​പി സ്കൂ​ളി​ലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം

കി​ള്ളി​മം​ഗ​ലം ജി.​യു.​പി സ്കൂ​ളി​ലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ കി​ള്ളി​മം​ഗ​ലം ജി.​യു.​പി സ്കൂ​ളി​ലെ 12 കു​ട്ടി​ക​ൾ​ക്ക് ഛർ​ദി​യും അ​വ​ശ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് സ്കൂ​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ചോ​റി​നൊ​പ്പം സാ​മ്പാ​ർ, പ​യ​ർ ക​റി എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. പാ​ലും ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 400ഓ​ളം പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 12 കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​വ​രി​ൽ ചി​ല​ർ​ക്ക് ശ​നി​യാ​ഴ്ച​യും ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് … Read more

പെരിഞ്ഞനത്ത് ആളില്ലാത്തവീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം

പെരിഞ്ഞനത്ത് ആളില്ലാത്തവീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം. കു​റ്റി​ല​ക്ക​ട​വ് സെ​ന്റ​റി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​രു​വ​ത്തി​ൽ ശ്രീ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഒ​രു മാ​സ​ത്തോ​ള​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​യ​ൽ​പ​ക്ക​ത്തെ സ്ത്രീ​യാ​ണ് വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ക​യ്പ​മം​ഗ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. വീ​ട്ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ​റി​യു​ന്ന​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ച് ക​ട​ന്നു. ക​യ്പ​മം​ഗ​ലം കോ​യി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല​യാ​ണ് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ​വ​ർ ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​ക്ക് പ​ടി​ഞ്ഞാ​റ് ത​ണ്ടാം​കു​ള​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. മ​ക്ക​ളോ​ടൊ​പ്പം മേ​ത്ത​ല ആ​ന​പ്പു​ഴ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ല​യ. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വ​യ​സ്സ്

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വ​യ​സ്സ്

ഗു​രു​വാ​യൂ​ര്‍: ഗാ​ന്ധി​ജി​യു​ടെ ഗു​രു​വാ​യൂ​ര്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശ​നി​യാ​ഴ്ച 90 വ​യ​സ്സ്. 1934 ജ​നു​വ​രി 11നാ​ണ് ഗാ​ന്ധി​ജി ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ കീ​ഴ്ജാ​തി​ക്കാ​ര്‍ക്ക് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ന്‍ ന​ട​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​മാ​യി​രു​ന്നു ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹം. ഗാ​ന്ധി​ജി​യു​ടെ അ​നു​മ​തി​യോ​ടെ 1931 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി 1932 സെ​പ്റ്റം​ബ​ര്‍ 21ന് ​കേ​ള​പ്പ​ന്‍ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. കേ​ള​പ്പ​ന്‍ അ​വ​ശ​നാ​യ​തോ​ടെ ക്ഷേ​ത്രം എ​ല്ലാ​വ​ര്‍ക്കു​മാ​യി തു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം താ​ന്‍ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഗാ​ന്ധി​ജി നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 1932 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് … Read more