ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്

ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ എ​ല്ലു രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​സു​ധീ​റി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് സം​ഭ​വം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ബു​ധ​നാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​യ​റി​ച്ചെ​ന്ന് ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

Representational Image വാൽപ്പാറ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറ സ്വദേശി ജാനകിക്ക് (55) പരിക്കേറ്റു. പരിക്കേറ്റ ജാനകി വാൽപ്പാറ ടാറ്റ ഒരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. ജോലിക്കെത്തിയ ജാനകിയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കു​ന്നം​കു​ളം ക​വ​ർ​ച്ച: പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു

കു​ന്നം​കു​ളം ക​വ​ർ​ച്ച: പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു

കു​ന്നം​കു​ളം: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്ന​ര​യോ​ടെ വ​ൻ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി ക​ണ്ണൂ​ർ ഇ​രി​ട്ടി ഇ​സ്മാ​യി​ലി​നെ കൊ​ണ്ടു​വ​ന്ന​ത്. കു​ന്നം​കു​ളം അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജ്, സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്. വ​ൻ ജ​ന​ക്കൂ​ട്ട​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ധ​ർ​മ​ടം, എ​ള​മ​ക്ക​ര, മ​ല​പ്പു​റം, തൃ​ക്കാ​ക്ക​ര, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട് ടൗ​ൺ, ഫ​റൂ​ക്ക്, ന​ല്ല​ളം, കാ​യം​കു​ളം, പ​ത്ത​നാ​പു​രം, ക​ള​മ​ശേ​രി പൊ​ലീ​സ് … Read more

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

ചേ​ർ​പ്പ്: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. ചേ​ർ​പ്പ് കു​റു​മ്പി​ലാ​വ് മാ​ട്ടു​മ്മ​ൽ പ​ട്ട​ത്ത് വീ​ട്ടി​ൽ ​​ബ്ലെ​സി (42) യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ് വ​യ​സു​കാ​രി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി

ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി

വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ ഹാ​ർ​ബ​റി​ന് സ​മീ​പ​ത്ത് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ഹാ​ർ​ബ​റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് 22 സെ​ന്റി മീ​റ്റ​ർ ഉ​യ​ര​മു​ള്ള ചെ​ടി ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തോ​ടെ എ​ക്സൈ​സ് വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തീ​ര​ദേ​ശ​ത്ത് ക​ഞ്ചാ​വി​ന്റെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്.