പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം

പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം
പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം

തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വടിവാൾ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ വീശിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണിവർ വടിവാളുമായെത്തിയതെന്ന് പറയുന്നു. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയച്ചിരുന്നു.

Leave a Reply

error: Content is protected !!