ഇരിങ്ങാലക്കുടയിൽ പത്ത് ക്യാമ്പുകളിൽ കഴിയുന്നത് 527 പേർ
ഇരിങ്ങാലക്കുട: മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെ.എൽ.ഡി.സി കനാൽ, എം.എം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തതുമൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25 കുടുംബങ്ങളിലായി 58 പേരും മാപ്രാണം സെന്റ് സേവ്യേഴ്സ് സ്കൂളിൽ 21 കുടുംബങ്ങളിൽനിന്നായി 59 പേരും ആസാദ് റോഡിലെ പകൽ വീട്ടിൽ നാല് കുടുംബങ്ങളിൽ നിന്നായി പത്ത് പേരുമാണുള്ളത്. കാറളം … Read more