മണ്ണിടിച്ചിൽ ഭീഷണി; ജിയോളജി വകുപ്പ് പരിശോധന നടത്തി
എരുമപ്പെട്ടി: പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടഞ്ചേരി പറക്കുന്ന്, പാലപ്പെട്ടി, തൂവാറ തുടങ്ങിയ കുന്നുകളിലും വീടുകൾക്ക് സമീപവും കരിയന്നൂരിലെ കുന്നിൻ ചെരുവിലെ വീടുകൾക്ക് സമീപവുമാണ് മണ്ണിടിച്ചിലുണ്ടായത്. കുട്ടഞ്ചേരി കുന്നത്ത് നാരായണന്റെ വീടിന് പിറകിലെ കുന്നിടിഞ്ഞിരുന്നു. 2018 ലെ പ്രളയത്തിലും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുട്ടഞ്ചേരിയിൽ ഏതാനും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കരിയന്നൂർ കുന്നിൻ ചെരുവിൽ താമസിക്കുന്ന മുക്കിൽപുരയ്ക്കൽ ദാസൻ, മുക്കിൽപുരയ്ക്കൽ വേലായുധൻ, മഠത്തിൽപറമ്പിൽ ഭാസ്കരൻ, … Read more