ചാവക്കാട്: നരേന്ദ്ര മോദിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എൻ. ഗോപ പ്രതാപനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. ഗുരുവായൂർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഈ ആവശ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കത്തയച്ചു. മോദിയെ സ്തുതിച്ച് പോസ്റ്റർ ഷെയർ ചെയ്ത ഗോപപ്രതാപന്റേത് ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. മുമ്പും സമാനമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയയാളാണ് ഗോപപ്രതാപൻ. മണത്തല മേൽപാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് […]
യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം; മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനം -പ്രതിപക്ഷ നേതാവ്
കൊടുങ്ങല്ലൂർ: മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരുവരും പ്രതിഷേധങ്ങളെ ഭയക്കുന്നു. നരേന്ദ്ര മോദി എറണാകുളത്ത് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തത് പിണറായി മോദിക്ക് പരവതാനി വിരിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് തെളിയിക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു. എന്നിട്ടും ഒരു പണിയുമെടുക്കാത്ത […]
വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം
വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായ യോഗം കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി വരദൻ ഉത്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ ജോയിന്റ് സെക്രട്ടറി സാന്റോ […]
തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി
തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസ്റ്റ് ഹോം വിഷയം ചര്‍ച്ചയ്ക്കെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്.രാവിലെ കൗണ്‍സില്‍ യോഗത്തിന് പ്രതിപക്ഷം ‘ബിനി ടൂറിസ്റ്റ് ഹോം’ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്ന പ്ലക്കാര്‍ഡോടെയാണ് കോര്‍പറേഷനിലേക്ക് എത്തിയത്. മതിയായ അനുമതിയില്ലാതെയാണ് കോര്പറേഷന് അനുമതിയില്ലാതെ ടൂറിസ്റ്റ് ഹോം കെട്ടിടം പൊളിച്ചെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. […]
CPIM ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് വടക്കാഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ […]
സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്
ചാവക്കാട്: സി.പി.എം പ്രവർത്തകനായ കുന്നംകുളം വെസ്റ്റ് മങ്ങാട് നമ്പ്രത്ത് പ്രഭാകരന്റെ മകൻ നിഷിദ് കുമാറിനെ (45) വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. വെസ്റ്റ് മങ്ങാട് സ്വദേശികളായ കോതോട്ട് വീട്ടിൽ നവീൻ പുഷ്കരൻ (28), ഏറത്ത് വീട്ടിൽ ഗൗതം സുധീർ (ഡാഡു – 29), നമ്പ്രത്ത് വീട്ടിൽ സനിൽ ഗോപി (30), പാറയിൽ വീട്ടിൽ സജിത്ത് സിദ്ധാർത്ഥൻ (30) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. മങ്ങാട് […]