ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ മലക്കപ്പാറയിൽ രാത്രിയാത്ര നിരോധിച്ചു

ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ മലക്കപ്പാറയിൽ രാത്രിയാത്ര നിരോധിച്ചു

തൃശൂർ: ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി. ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രിയാത്രകളും നിരോധിച്ചു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് 24 മുതൽ ഒരാഴ്ചത്തേക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഫോറസ്റ്റ് ഡിപ്പാർട്മെന്റ് സ്ക്വാഡുകളെ വിന്യസിച്ച് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തും. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി (റൂറൽ), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ എന്നിവർക്ക് കലക്ടർ നിർദേശം … Read more

ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍  പ്രതിഷേധിച്ചു

ഗുരുവായൂര്‍: ഉന്നത തല യോഗങ്ങള്‍ മുറക്ക് നടക്കുമ്പോഴും നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു. അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകളില്‍ നിന്നാണ് ശുചിമുറി മാലിന്യം കലർന്ന വെള്ളം പലയിടത്തും തളം കെട്ടിക്കിടക്കുന്നത്. നഗരത്തില്‍ മലിനജലം നിറയുന്നതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി അസി. എക്‌സിക്യുട്ടീവ് ഓഫിസറോട് പ്രതിഷേധമറിയിച്ചു. കോടികള്‍ മുടക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ നിജസ്ഥിതി ജനത്തെ അറിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, മാഗി ആല്‍ബര്‍ട്ട്, കെ.എം. … Read more

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും

ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ … Read more

ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു

ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു

കൊടുങ്ങല്ലുർ: നിർദിഷ്ട കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിനായി കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു. നിലവിലെ ദേശീയപാതയുടെ സമീപമുള്ള കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലെ 15 വർഷം മുതൽ പഴക്കമുള്ള ഏഴ് ഖബറുകളാണ് പുനഃസ്ഥാപിച്ചത്. തുറന്നവയിലുണ്ടായിരുന്ന ശരീരഭാഗങ്ങൾ മതപരമായ കർമങ്ങൾ പാലിച്ച് പുതിയ ഖബറുകളിൽ മറവ് ചെയ്തു. കുടുംബ ബന്ധുക്കളായ മൂന്നുപേരുടെ ശരീരഭാഗങ്ങൾ ഒരുമിച്ചാണ് അടക്കിയത്. മറ്റു നാലുപേർക്കുമായി ഓരോ ഖബറുകളും ഒരുക്കി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തിലായിരുന്നു ഖബർ മാറ്റൽ. ദേശീയപാത വികസനത്തിന് കോതപറമ്പ് ജുമാമസ്ജിദ് അങ്കണത്തിൽ … Read more

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മൊഴി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. കത്ത് വിവാദത്തിൽ പ്രതിഷേധം … Read more