മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാർഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡി എൻവിയർ ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു
കുന്നംകുളം: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു. ഏഴു വിഷയങ്ങളിലായി എട്ടുവർഷത്തെ അക്കാദമിക് കരിക്കുലം പൂർത്തീകരിച്ച 15 മൾട്ടി സ്കിൽഡ് വിദ്യാർഥികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി ഗ്രാജ്വേഷൻ ഹോർണർ നൽകി ആദരിച്ചു. ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. മഅ്ദിൻ സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മത […]
കുന്നംകുളത്ത് സ്പിരിറ്റ് വേട്ട
കുന്നംകുളത്ത് വ്യാജക്കള്ള് നിര്‍മാണകേന്ദ്രത്തില്‍ സ്പിരിറ്റ് വേട്ട. ഷാപ്പുടമയുടെ വീട്ടില്‍നിന്ന് വ്യാജക്കള്ളും സ്പിരിറ്റും പിടികൂടി 400 ലീറ്റര്‍ വ്യാജക്കള്ളും, 431 ലീറ്റര്‍ സ്പിരിറ്റുമാണ് പിടിച്ചത്.
കുന്നംകുളം കവർച്ച: പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു
കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ വൻ പൊലീസ് സംഘമാണ് പ്രതി കണ്ണൂർ ഇരിട്ടി ഇസ്മായിലിനെ കൊണ്ടുവന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശേരി പൊലീസ് […]
കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി കസ്റ്റഡിയിൽ
കുന്നംകുളം: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയായ മോഷ്ടാവിനെ പത്തനംതിട്ടയിൽ നിന്ന് പിടികൂടിയെന്നാണ് സൂചന. കുന്നംകുളം ശാസ്ത്രിജി നഗറിൽ പ്രശാന്തി വീട്ടിൽ റിട്ട. പ്രഫ. രാജൻ-ദേവി ദമ്പതികളുടെ വീട്ടിലാണ് കഴിഞ്ഞ ഒന്നിന് കവർച്ച നടന്നത്. 96 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. പകൽ മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ അപരിചിതരെന്ന് മനസ്സിലാക്കിയവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. പകൽ പൂട്ടി കിടക്കുന്ന വീടുകൾ ഉന്നം […]
കൊറിയര്‍ സ്ഥാപനത്തില്‍നിന്ന് ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍നിന്ന് ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൂണ്ടൽ സ്വദേശി മോഹനന്റെ പരാതിയിലാണ് അറസ്റ്റ്. ചൂണ്ടലിലെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 22നാണ് കാസർകോട്ട് കാർ എത്തിക്കാൻ മോഹനൻ ഏൽപിച്ചത്. കാർ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്. പരാതിയെ തുടർന്ന് […]