പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് […]
ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ
കുന്നംകുളം: ഗർഭിണിയായ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന്‍പാറയിലെ കരിങ്കല്‍ ശിൽപ നിര്‍മാണ ഷെഡ്ഡുകള്‍ക്ക് സമീപമാണ് സംഭവം. വയറിന് മുറിവേറ്റ് കുട്ടികള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ കാൽനടയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ കൊണ്ടുപോയി. അപകടത്തിൽപെട്ട വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.