വെള്ളിക്കുളങ്ങര: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ (38) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. 2022ല്‍ ഇയാളെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മനുബാലന് കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം; മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനം -പ്രതിപക്ഷ നേതാവ്
കൊടുങ്ങല്ലൂർ: മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരുവരും പ്രതിഷേധങ്ങളെ ഭയക്കുന്നു. നരേന്ദ്ര മോദി എറണാകുളത്ത് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തത് പിണറായി മോദിക്ക് പരവതാനി വിരിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് തെളിയിക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു. എന്നിട്ടും ഒരു പണിയുമെടുക്കാത്ത […]
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് […]
കൊടുങ്ങല്ലൂരിലും ആലുവയിലും സ്പിരിറ്റ് വേട്ട; 1300 ലിറ്റർ പിടികൂടി
കൊടുങ്ങല്ലൂർ: കാറിൽ കടത്തുകയായിരുന്ന 500 ലിറ്റർ സ്പിരിറ്റ് തൃശൂർ റൂറൽ ഡാൻസഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് പിടികൂടി. തുടരന്വേഷണത്തിൽ ആലുവയിൽനിന്ന് 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. കാർ ഓടിച്ച അന്തിക്കാട് പുത്തൻപീടിക ഇക്കണ്ടംപറമ്പിൽ സുനിലിനെ (55) അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂർ ബൈപാസിലെ കോട്ടപ്പുറം ചാലക്കുളം സർവിസ് റോഡിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം കാർ തടയുകയായിരുന്നു. സുനിൽ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്ത് നിന്ന് അന്തിക്കാട് ഭാഗത്തേക്ക് വിൽപനക്കാണ് […]
തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച
കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും നാൽപ്പതിനായിരം രൂപ വിലയുള്ള വാച്ചും നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിലുള്ള വായനശാലയ്ക്കടുത്ത് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം. അഷ്റഫും കുടുംബവും കോയമ്പത്തൂരിലായിരുന്നു. ജനുവരി 20-നാണ് ഇവർ കോയമ്പത്തൂരിലേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ ലോക്ക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ച് മുറികളിലും കയറിയ മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് […]
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്
കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. സുരേഷ് ഐരൂർ അധ്യക്ഷത വഹിച്ചു. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ. വി. […]