ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ചാലക്കുടി: ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചാലക്കുടിയിൽ സൗത്ത് ജങ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. ഇതേതുടർന്ന് തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി (35) പിടിയിലായി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നാട്ടുകാരെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ കുരിയൻസ് ബേക്കറിയിൽ സർബത്ത് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ജോസ് മോൻ സർബത്ത് എടുക്കുന്നതിനിടെ പിന്നിലൂടെ ചെന്ന് കുപ്പിയെടുത്ത് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ ജോസ് മോൻ തളർന്നുവീണു. പൊലീസെത്തിയാണ് ഇയാളെ … Read more

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ‌ പൊലീസ് തിരയുന്നു. ഹര്‍ത്താല്‍ അനുകൂലിയായ രണ്ടു പേരാണ് സ്കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാകയിലായിരുന്നു സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാളു കൊണ്ട് വെട്ടി തകര്‍ക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടു പേരായിരുന്നു അക്രമികള്‍. രാവിലെ പത്തു മണിയോടെയായിരുന്നു ഇവരുടെ വരവ്. ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുന്നിൽ എത്തിയപ്പോള്‍ പുറത്തെടുത്തു. ഒന്നും മിണ്ടിയില്ല, … Read more

തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

ചെറുതുരുത്തി: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരനെയാണ് (48) എസ്.ഐ ബിന്ദുലാൽ അറസ്റ്റ് ചെയ്തത്. യുവതി പശുക്കളെ കൊണ്ടുപോകുന്നതിനിടെ പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ നിർത്തിയിട്ട ബൈക്ക് മാറ്റാൻ പറഞ്ഞ വിരോധത്തിൽ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

വീടുകയറി ആക്രമണം: യുവാവ് അറസ്റ്റിൽ

വീടുകയറി ആക്രമണം: യുവാവ് അറസ്റ്റിൽ

ഒല്ലൂർ: സ്ത്രീയെ രാത്രിയിൽ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാനാട്ടുകരയിൽ പട്ടി ഫാം നടത്തുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെയാണ് (39) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മരത്താക്കരയിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വൈശാഖ്.